പെരുവക ശ്രീ മുത്തപ്പൻ മടപ്പുര ക്ഷേത്രത്തിൽ പുത്തരി മഹോത്സവവും ഊട്ട് വെള്ളാട്ടവും നാളെ
മാനന്തവാടി പെരുവക ശ്രീ മുത്തപ്പൻ മടപ്പുര ക്ഷേത്രത്തിൽ പുത്തരി മഹോത്സവവും ഊട്ട് വെള്ളാട്ടവും ഒക്ടോബർ 27 ന് തിങ്കളാഴ്ച്ച നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കുത്തുവിളക്ക്, വാദ്യം എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രത്തിൽ എത്തിക്കുന്ന നെൽക്കതിരുകൾ പൂജാ കർമ്മങ്ങൾ നടത്തി ഭക്തജനങ്ങൾക്ക് വിതരണം ചെയ്യും. തുടർന്ന് മുത്തപ്പൻ വെള്ളാട്ട്, ഭഗവതി വെള്ളാട്ട്, മലക്കാരി വെള്ളാട്ട്, ഗുളികവെള്ളാട്ട് എന്നിവയും നടക്കും. ഉച്ചയ്ക്കും രാത്രിയും അന്നദാനവും ഉണ്ടായിരിക്കുന്നതാണെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ശങ്കരൻമടയനച്ചൻ, എ.പി. ശശികുമാർ, കെ. കുമാരൻ, ശശി ശബരി ഗിരി, പി. ആർ. ഉണ്ണികൃഷ്ണൻ മാത തുടങ്ങിയവർ പങ്കെടുത്തു.





Leave a Reply