പാല്‍ച്ചുരത്തില്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞു ഒരാള്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്
പാല്‍ച്ചുരം: മാനന്തവാടി കണ്ണൂര്‍ റൂട്ടില്‍ പാല്‍ച്ചുരത്തില്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തില്‍ ലോറി ഡ്രൈവര്‍ തമിഴ്നാട് സ്വദേശി സെന്തില്‍ കുമാര്‍ (54) മരണപ്പെട്ടു. സഹയാത്രികനായ സെന്തില്‍ (44) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കമ്പിയുടെ കേബിള്‍ കയറ്റി കാസര്‍കോഡേക്ക് പോകുന്ന തിനിടെ രാത്രി 11.30 ഓടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി നൂറടിയോളം താഴ്ചയിലേക്ക് പതിച്ചു. ഇതിനിടയില്‍ ലോറിയിലുണ്ടായി രുന്ന സഹായി സെന്തില്‍ ചാടി രക്ഷപ്പെടുകയായിരുന്നു.
തുടര്‍ന്ന് മാന ന്തവാടിയില്‍ നിന്നുള്ള അഗ്നിരക്ഷാ സേനയും, പോലീസും, നാട്ടുകാരും രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ലോറിയില്‍ കുടുങ്ങിയ ഡ്രൈവര്‍ സെന്തില്‍ കുമാറിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അഗ്നി രക്ഷാ സേനാംഗ ങ്ങള്‍ ഏറെ പരിശ്രമിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. മൃതദേഹം മാന ന്തവാടി മെഡിക്കല്‍ കോളേജിലാണ് സൂക്ഷിച്ചിരിക്കുന്നത്





Leave a Reply