May 1, 2026

മെഡിക്കല്‍ കോളേജ് പരിസരത്ത് മരംകൊമ്പ് ഒടിഞ്ഞുവീണു; ആളപായമില്ല

0
site-psd-564
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്ത് മരക്കൊമ്പ് ഒടിഞ്ഞുവീണു. പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്ക് മുകളിലേക്കാണ് മരക്കൊമ്പ് വീണത്. ആളപായമില്ല. ആശുപത്രിയുടെ പ്രധാന കവാടം കഴിഞ്ഞ് കോമ്പൗണ്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് സംഭവം. രോഗികളും കൂട്ടിരിപ്പുകാരും ഉള്‍പ്പെടെ നിരവധിപേര്‍ സഞ്ചരിക്കുന്ന വഴിയാണിത്. അപകടസമയത്ത് ആരും സമീപത്തില്ലാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. പാര്‍ക്ക് ചെയ്തിരുന്ന ചില കാറുകള്‍ക്ക് നിസ്സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *