മാനന്തവാടി ടൗണില്‍ വാഹനം നിര്‍ത്തുന്നവരോട് ;മൊബൈലുമായി പോലീസും ഹോംഗാര്‍ഡുമുണ്ട് സൂക്ഷിക്കുക…
മാനന്തവാടി :മാനന്തവാടി നഗരത്തിലെ റോഡോരത്ത് സ്‌കൂട്ടര്‍ ഒതുക്കിനിര്‍ത്തി മെഡി ക്കല്‍ ഷോപ്പില്‍നിന്ന് മരുന്നു വാങ്ങാന്‍ പോലുമാകാതെ ജനങ്ങള്‍.ആശുപത്രിയില്‍ കാണിക്കാനോ മറ്റോ സാധാരണക്കാര്‍ ആരെങ്കിലുമെത്തി മടങ്ങിയാല്‍ വീട്ടിലെത്തുമ്പോഴേക്കും ഇതിനു ചെലവായതില്‍ കൂടുതല്‍ത്തുക പിഴയായി എത്തും.മാനന്തവാടി ടൗണില്‍ സാധനങ്ങള്‍ വാങ്ങുവാനായി വാഹനവുമായി എത്തിച്ചേരുന്ന ഉപഭോക്താക്കളെ ട്രാഫിക് പോലീസ് ബുദ്ധിമുട്ടിക്കുന്നതായി മാനന്തവാടി മര്‍ച്ചന്‍സ് അസോസിയേഷനും പറയുന്നു.ആവശ്യത്തിന് വീതി റോഡുകള്‍ക്കുണ്ട്. റോഡിനരികിലെ ഇന്റര്‍ലോക്ക് പതിച്ച ഭാഗത്ത് വാഹനങ്ങള്‍ ഒതുക്കി വെക്കാന്‍ പോലും നിങ്ങള്‍ അനുവദിക്കുന്നില്ല എങ്കില്‍ വൈകാതെ പോലീസിനെതിരെ ജനകീയ പ്രക്ഷോഭം ഉടലെടുക്കും.
ടൗണിലെത്തുന്ന ആയിരക്കണക്കിന് ആളുകള്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കേണ്ടത് അധികൃതരുടെ കര്‍ത്തവ്യമാണ്. സ്‌കൂട്ടറുകള്‍ ചെറിയ കാറുകള്‍എന്നിവയില്‍ എത്തുന്ന ഉപഭോക്താക്കള്‍ ടൗണില്‍ പാര്‍ക്ക് ചെയ്യാനാവാതെ കഷ്ടപ്പെടുകയാണ്.എവിടെയെങ്കിലും ഒരു അഞ്ചു മിനിറ്റ് നിര്‍ത്തിയാല്‍ ട്രാഫിക് പോലീസ് ഫോട്ടോയെടുത്ത് പിഴ ചുമത്തുകയാണ്.
സ്ഥാപനങ്ങള്‍ക്ക് മുമ്പില്‍ റോഡിന് വീതി ഉണ്ടായിട്ടും കുറച്ചു സമയത്തേക്കെങ്കിലും ചെറിയ വാഹനങ്ങള്‍ നിര്‍ത്തി സാധനം വാങ്ങാന്‍ അനുവദിക്കാത്ത പോലീസിന്റെ നടപടികള്‍ നീതീകരിക്കുന്നതല്ലെന്ന് അസോസിയേഷന്‍ പറഞ്ഞു. മാനന്തവാടി ടൗണിന്റെ നിലനില്‍പ്പിനെ പോലും ബാധിക്കുന്ന വിധത്തിലുള്ള അധികൃതരുടെ ദ്രോഹനടപടികള്‍ ഒഴിവാക്കുകയും സുഗമമായി വ്യാപാരം നടത്തുവാനുള്ള സൗകര്യം സൃഷ്ടിക്കുകയും ചെയ്യണമെന്ന് മാനന്തവാടി മര്‍ച്ചന്റ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
മലയോര ഹൈവേയുടെ നിര്‍മ്മാണത്തിന് വേണ്ടി യാതൊരു പ്രതിഫലവും വാങ്ങാതെ സൗജന്യമായി സ്ഥലങ്ങള്‍ വിട്ടു നല്‍കിയതാണ് വ്യാപാരികള്‍. മാനന്തവാടിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ഇടമില്ല എന്നതിന്റെ നിരന്തരമായ പരാതികളുടെ അടിസ്ഥാനത്തിലാണ് മാനന്തവാടിയിലെ കച്ചവടക്കാരും സ്ഥലമുടമകളും ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്ഥലങ്ങള്‍ തീര്‍ത്തും സൗജന്യമായി സര്‍ക്കാരിലേക്ക് വിട്ട് കൊടുത്തത്.
അവരുടെ സ്ഥാപനത്തിന് മുമ്പില്‍ റോഡിന് വീതി ഉണ്ടായിട്ടും കുറച്ചു സമയത്തേക്ക് എങ്കിലും ചെറിയ വാഹനങ്ങള്‍ പോലും നിര്‍ത്തി സാധനം വാങ്ങുവാന്‍ അനുവദിക്കാത്ത പോലീസിന്റെ നടപടികള്‍ നീതീകരിക്കാവുന്നതല്ലെന്ന് അസോസിയേഷന്‍ പ്രസ്താവിച്ചു. മിക്കവാറും എല്ലാ ടൗണുകളിലും വെള്ള വരക്ക് പുറത്ത് സ്വകാര്യ വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ സാധിക്കും. മാനന്തവാടിയില്‍ അതുപോലെ കാര്യങ്ങള്‍ നിര്‍വഹിക്കാത്ത സ്ഥിതിവിശേഷമാണ് നിലവിലുളളത്.





Leave a Reply