വയനാട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം ലോഗോ ക്ഷണിച്ചു
മാനന്തവാടി : നവംബര്‍ 19 മുതല്‍ 22 വരെ മാനന്തവാടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന വയനാട് റവന്യൂ ജില്ല സ്‌കൂള്‍ കലോത്സവത്തിലേക്ക് ലോഗോ ക്ഷണിച്ചു. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, പൊതു ജനങ്ങള്‍ എന്നിവര്‍ക്ക് പങ്കെടുക്കാം. രൂപകല്‍പ്പന ചെയ്ത ലോഗോയുടെ ഹാര്‍ഡ് കോപ്പിയും സോഫ്റ്റ് കോപ്പിയും നവംബര്‍ 4 ചൊവ്വാഴ്ച്ച 12 മണിക്ക് മുമ്പായി പ്രിന്‍സിപ്പാള്‍, ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, മാനന്തവാടി എന്ന വിലാസത്തില്‍ സീല്‍ ചെയ്ത കവറില്‍ ലഭിക്കേണ്ടതാണ്.





Leave a Reply