സാഹിത്യ മത്സരങ്ങള്‍ സംഘടിപ്പിച്ചു
തരുവണ: തരുവണ ആര്‍ട്‌സ് ലാന്റ് ഗ്രന്ഥാലയത്തിന്റെ നവീകരിച്ച കെട്ടിടോദ്ഘാടനുബന്ധിച്ച് ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി കഥാ, കവിത രചനാ മത്സരങ്ങള്‍ സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം ഇബ്രാഹിം പള്ളിയാല്‍ ഉദ്ഘാടനം ചെയ്തു. കഥാ രചനയില്‍ നിദാ ഫാത്തിമ ഒന്നാം സ്ഥാനം നേടി.മുഹമ്മദ് അമീന്‍,മുഹമ്മദ് സി കെ എന്നിവര്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.കവിതാ രചനയില്‍ നിവേദിത ഒന്നാംസ്ഥാനവും എല്‍വിന ഷാജി, രാഹുല്‍ കെ ആര്‍ എന്നിവര്‍ യഥാക്രമം രണ്ട് മൂന്ന് സ്ഥാനങ്ങളും കരസ്ഥമാക്കി.
മുഹമ്മദലി മാസ്റ്റര്‍, ലൈബ്രറി സെക്രട്ടറി സി മുഹമ്മദ് ഷാഫി, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജിന്‍ഷാല്‍, ജമാല്‍ എ കെ സംബന്ധിച്ചു.





Leave a Reply