ഗുണ്ടില്‍പ്പെട്ട അപകടത്തില്‍ ചികിത്സയിലായിരുന്ന കുട്ടിയും മരിച്ചു;മരണം മൂന്നായി
ഗുണ്ടില്‍പ്പെട്ട അപകടത്തില്‍ മൈസൂര്‍ മണിപ്പല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുഹമ്മദ് ഹൈസം (3) മരിച്ചു. അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി.കമ്പളക്കാട് കരിഞ്ചേരി അബ്ദുല്‍ ബഷീര്‍ (54), സഹോദരിയുടെ മകന്റെ ഭാര്യ ജസീറ(28)എന്നിവരായിരുന്നു അപകട ദിവസം തന്നെ മരിച്ചത്.ജസീറയുടെ മകനാണ് മുഹമ്മദ് ഹൈസം.കര്‍ണാടക ബേഗൂരിന് സമീപം കമ്പളക്കാട് സ്വദേശികളായ കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പെടുകയായിരുന്നു.ഇവര്‍ സഞ്ചരിച്ച സ്വിഫ്റ്റ് കാറില്‍ ടോറസ് ലോറി ഇടിച്ചാണ് അപകടം.കഴിഞ്ഞ ശനായാഴ്ച്ച രാവിലെ പത്ത് മണിയോടെയാണ് അപകടമുണ്ടായത്.
ബഷീറിന്റെ ഭാര്യ നസീമ എന്നിവരെ മൈസൂര്‍ മാണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.വിദേശ സന്ദര്‍ശനം കഴിഞ്ഞു ബാംഗ്ലൂര്‍ വിമാന താവളത്തില്‍ ഇറങ്ങി നാട്ടിലേക്ക് തിരികെ വരുന്നതിനിടെയാണ് അപകടം.





Leave a Reply