പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാളിന് കൊടിയേറി
കല്‍പ്പറ്റ: സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍ തുടങ്ങി. വികാരി ഫാ.എല്‍ദോ കുര്യാക്കോസ് പാട്ടുപാളയില്‍ കൊടിയേറ്റി. ഓര്‍ത്തഡോക്സ് സഭയുടെ പ്രഥമ വിശുദ്ധന്‍ പരുമല മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ തിരുശേഷിപ്പ് സ്ഥാപിച്ച ദേവാലയമാണിത്. നവംബര്‍ ഒന്നും രണ്ടുമാണ് പ്രധാന തിരുനാള്‍ ദിനങ്ങള്‍. ഒന്നിനു വൈകുന്നേരം പ്രത്യേക സന്ധ്യാപ്രാര്‍ഥന ഉണ്ടാകും.രണ്ടിന് രാവിലെ 8.15ന് തിരുനാള്‍ കുര്‍ബാന, മധ്യസ്ഥ പ്രാര്‍ഥന. 10ന് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് പരുമല തിരുമേനിയുടെ നാമത്തില്‍ സ്ഥാപിച്ച കുരിശിങ്കലേക്കു പ്രദക്ഷിണം എന്നിവ നടക്കും.
തുടര്‍ന്ന് ദേവാലയത്തില്‍ ലേലം, നേര്‍ച്ച. പെരുന്നാള്‍ ഏറ്റുകഴിക്കാനും നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിക്കാനും ആഗ്രഹിക്കുന്നവര്‍ ദേവാലയ ഓഫീസുമായി ബന്ധപ്പെടണമെന്ന് ട്രസ്റ്റി കെ.കെ. ജോണ്‍സണ്‍, സെക്രട്ടറി ഇ.വി. ഏബ്രഹാം എന്നിവര്‍ അറിയിച്ചു.





Leave a Reply