June 28, 2026

പൂഴിത്തോട് റോഡ്: കാവുംമന്ദത്ത് ജനസദസ് ഒന്നിന്

0
site-psd-604
By ന്യൂസ് വയനാട് ബ്യൂറോ

 

കാവുംമന്ദം: പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ് യാഥാര്‍ഥ്യമാക്കുന്നതിന് നടത്തിവരുന്ന പോരാട്ടത്തിന്റെ ഭാഗമായി ജനകീയ കര്‍മ സമിതി ഒന്നിന് ടൗണില്‍ 2സ25 എന്ന പേരില്‍ ജനസദസ് സംഘടിപ്പിക്കും. തരിയോട് പഞ്ചായത്ത്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി ഉച്ചകഴിഞ്ഞ് രണ്ടിന് കമ്മ്യൂണിറ്റി ഹാളില്‍ ‘ഇന്നിന്റെ വയനാട്’ എന്ന വിഷയത്തില്‍ കുട്ടികളുടെ ചിത്രകലാ കാമ്പയിന്‍ നടത്തും. വൈകുന്നേരം നാലിന് എച്ച്എസ് ജംഗ്ഷനില്‍നിന്നു ടൗണിലേക്ക് റാലി നടത്തും. 4.30ന് ജനസദസ് ആരംഭിക്കും.

കുട്ടികള്‍ വരച്ച ചിത്രങ്ങളുടെയും റോഡിനുവേണ്ടി സമരസമിതി ഇതിനകം നടത്തിയ പോരാട്ടങ്ങള്‍ ഉള്‍ക്കൊള്ളിച്ചു തയാറാക്കിയ വീഡിയോയുടെയും പ്രദര്‍ശനം ഉണ്ടാകും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *