‘സ്ത്രീകളുടെ സ്വന്തം ശക്തി തിരിച്ചറിയണം’ പ്രിയങ്ക ഗാന്ധി
പടിഞ്ഞാറത്തറ:കേരളത്തിന്റെ സാമൂഹിക വികസനത്തില്‍ സുപ്രധാന പങ്ക് വഹിച്ച കുടുംബശ്രീ പ്രസ്ഥാനം 27 വയസ്സിന്റെ നിറവില്‍. ഈ സന്ദര്‍ഭം ആഘോഷിച്ച് പടിഞ്ഞാറത്തറ സി.ഡി.എസ്സിന്റെ വാര്‍ഷികാഘോഷം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എം.പി. ഉദ്ഘാടനം ചെയ്തു. സ്ത്രീകള്‍ രാജ്യത്തിന് മാതൃക ഉദ്ഘാടന പ്രസംഗത്തില്‍, സ്ത്രീകള്‍ തങ്ങളുടെ സ്വന്തം ശക്തി തിരിച്ചറിയണമെന്ന് പ്രിയങ്ക ഗാന്ധി എം.പി. ആഹ്വാനം ചെയ്തു.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ വാര്‍ഷികാഘോഷത്തില്‍ അവര്‍ സംസാരിക്കുകയായിരുന്നു.
‘സ്ത്രീകളുടെ കരുത്തും ശക്തിയും എന്താണെന്ന് തെളിയിക്കുന്നു, രാജ്യത്തിന് മാതൃകയാണ് ഓരോ സ്ത്രീകളും,’ പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു.1998 മെയ് 17-ന് ആരംഭിച്ച കുടുംബശ്രീ, 27 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയതിന്റെ അഭിമാനത്തിലാണ്. സ്ത്രീ ശാക്തീകരണം, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം തുടങ്ങിയ രംഗങ്ങളില്‍ സമാനതകളില്ലാത്ത വികസനപരവും ദീര്‍ഘവീക്ഷണത്തോടെയുള്ളതുമായ പ്രവര്‍ത്തനങ്ങളാണ് ഈ സ്ഥാപനത്തിന്റെ കുടുംബശ്രീ കാഴ്ചവെച്ചത്.
വിവിധങ്ങളായ പദ്ധതികളും പ്രവര്‍ത്തനങ്ങളും കാഴ്ചവെച്ചുകൊണ്ട് കേരളത്തിന്റെ സാമൂഹ്യ ഭൂപടത്തില്‍ വികസനത്തിന്റെ അടയാളങ്ങള്‍ രേഖപ്പെടുത്താന്‍ ഈ പെണ്‍കൂട്ടായ്മയുടെ കരുത്തിന് സാധ്യമായി എന്നത് ഏറെ ശ്രദ്ധേയമാണ്.വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കുടുംബശ്രീ അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.





Leave a Reply