November 5, 2025

കാർഷിക കോളേജിലേക്ക്‌ എസ്‌എഫ്‌ഐ മാർച്ച്‌ നടത്തി

0
IMG_20251030_205937

By ന്യൂസ് വയനാട് ബ്യൂറോ

അനധികൃത ഫീസ്‌ വർധനയും ദേശീയ വിദ്യാഭ്യാസ നയവുംകാർഷിക കോളേജിലേക്ക്‌ എസ്‌എഫ്‌ഐ മാർച്ച്‌അമ്പലവയൽകാർഷിക സർവകലാശാലയിലെ അനധികൃത ഫീസ്‌ വർധനക്കെതിരെ അമ്പലവയൽ കാർഷിക കോളേജിലേക്ക്‌ എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി മാർച്ച്‌ നടത്തി. വിദ്യാർഥി വിരുദ്ധമായി തീരുമാനിച്ച അമിത ഫീസ്‌ പിൻവലിക്കണമെന്നും പുതിയ വിദ്യാഭ്യാസ നയത്തിലെ സംഘപരിവാർ തീരുമാനം സർവകലാശാല നിയമങ്ങളിൽനിന്ന്‌ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട്‌ നൂറുകണക്കിന്‌ വിദ്യാർഥികൾ പ്രതിഷേധം ഉയർത്തി.

എസ്‌എഫ്‌ഐ യൂണിറ്റ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദിവസങ്ങളായി നടത്തിയ വിവിധ പ്രതിഷേധങ്ങൾക്ക്‌ ശേഷമാണ്‌ വ്യാഴാഴ്‌ച മാർച്ച്‌ നടത്തിയത്‌. അമ്പലവയൽ സ്‌കൂൾ പരിസരത്തുനിന്ന്‌ ആരംഭിച്ച മാർച്ച്‌ കാർഷിക ഗവേഷണ കേന്ദ്രത്തിന്‌ മുന്നിൽ പൊലീസ്‌ തടഞ്ഞു.

എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി സാന്ദ്ര രവീന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ എം എസ്‌ ആദർശ്‌ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം അപർണ ഗ‍ൗരി, ജില്ലാ വൈസ് പ്രസിഡന്റ്‌ അക്ഷയ് പ്രകാശ്, മുഹമ്മദ് ഷിബിലി, എ അബിൻ ബാബു എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *