May 4, 2026

സംസ്ഥാന ശാസ്ത്രോത്സവത്തില്‍ വിജയതിളക്കം

0
site-psd-210
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: പാലക്കാട് നടന്ന സംസ്ഥാന ശാസ്ത്രോത്സവത്തില്‍ ഐ.ടി മേളയില്‍ യു.പി വിഭാഗം അധ്യാപകര്‍ക്കുള്ള ഐ.സി.ടി ടീച്ചിംഗ് എയ്ഡ് നിര്‍മ്മാണ അവതരണ മത്സരത്തില്‍ എ ഗ്രേഡോടു കൂടി രണ്ടാം സ്ഥാനം കരസ്ഥമാക്കി കല്‍പ്പറ്റ എച്ച്.ഐ.എം.യു.പി സ്‌കൂള്‍ അധ്യാപകനായ മുഹമ്മദ് റെഹൂഫ് മാസ്റ്റര്‍. വിവിധ ജില്ലകളില്‍ നിന്നും ഒന്നാം സ്ഥാനം നേടിയ അധ്യാപകര്‍ക്കാണ് സംസ്ഥാന മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. സാങ്കേതികവിദ്യ ഉപയോഗിച്ച് പഠനം ലളിതമാക്കുന്നതിന് വേണ്ടി നിര്‍മ്മിക്കുന്ന പഠനോപകരണങ്ങള്‍ തെയ്യാറാക്കി അവതരിപ്പിക്കലാണ് മത്സരം.യു.പി വിഭാഗത്തില്‍ ആദ്യമായാണ് സംസ്ഥാന തലത്തില്‍ സമ്മാനം ലഭിക്കുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *