ഡോക്ടറെ മര്‍ദ്ദിച്ചവര്‍ക്കെതിരെ കര്‍ശന നടപടി വേണം;കോണ്‍ഗ്രസ് പുല്‍പ്പള്ളി മണ്ഡലം കമ്മറ്റി
പുല്‍പ്പള്ളി: സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഡോ: ജിതിനെ അകാരണമായി ആക്രമിച്ച് പരിക്കേല്‍പിച്ച പുല്‍പ്പള്ളിയിലെ എല്‍ ഡി എഫ് ഗുണ്ടാ സംഘത്തിനെ അറസ്റ്റു ചെയ്ത് മാതൃകാപരമായി ശിക്ഷിക്കണമെന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.
ഭരണത്തിന്റെ ഹുങ്കില്‍ നടത്തുന്ന ഗുണ്ടായിസം അനുവദിക്കാന്‍ കഴിയില്ല. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാത്ത പക്ഷം കോണ്‍ഗ്രസ് പാര്‍ട്ടി ജനകീയ സമരത്തിനു നേതൃത്വം നല്കുമെന്നും മണ്ഡലം ഭാരവാഹികള്‍ അറിയിച്ചു. പുല്‍പ്പള്ളി മണ്ഡലം പ്രസിഡണ്ട് പി.ഡി. ജോണി, എന്‍ യു ഉലഹന്നാന്‍, ടി എസ് ദിലീപ് കുമാര്‍, റെജി പുളിങ്കുന്നേല്‍, മണിപാമ്പനാല്‍ ,ജോമറ്റ് കോത വഴിക്കല്‍, കെ എം എല്‍ദോസ്, എന്നിവര്‍ പ്രസംഗിച്ചു.





Leave a Reply