വിദ്യാഗോപാല മന്ത്രാർച്ചന നടത്തി
ബത്തേരി: ശ്രീ മാരിയമ്മൻ ക്ഷേത്ര മഹോത്സവത്തോട് അനുബന്ധിച്ച് വിദ്യാഗോപാല മന്ത്രാർച്ചന നടത്തി. ക്ഷേത്രാങ്കണത്തിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. ബുദ്ധിക്കും മനസ്സിനും ഉണർവേകി പഠനത്തിൽ പുരോഗതി നേടാനും, അലസത നീങ്ങി പഠിച്ചതെല്ലാം അനുയോജ്യമായ രീതിയിൽ പ്രയോജനപ്പെടുത്തുവാനും വേണ്ടിയാണ് ക്ഷേത്രോത്സവത്തോടനുബന്ധിച്ച് വിദ്യാ ഗോപാലമന്ത്രാർച്ചന നടത്തിവരുന്നത്.
നൂറുകണക്കിന് വിദ്യാർഥികളാണ് മന്ത്രാർച്ചനയിൽ പങ്കാളികളായത്. ക്ഷേത്രം പ്രസിഡന്റ് കെ. ജി ഗോപാലപിള്ള ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടർന്ന നടന്ന മന്ത്രാർച്ചനക്ക് എം പി സുരേഷ് കുമാർ, ഗോപി കൊട്ടിയൂർ എന്നിവർ മുഖ്യ കാർമ്മികത്വം വഹിച്ചു. സുരേന്ദ്രൻ ആവേത്താൻ, ബാബുകട്ടയാട്, കെ.സി കൃഷ്ണൻകുട്ടി, കെ.എ. അശോകൻ, സി.ആർ ഷാജി, എം പി ദിനേശ്കുമാർ, അഡ്വ. സതീഷ് പൂതിക്കാട്, ഡി.പി രാജശേഖരൻ, യു രാധാദേവി എന്നിവർ നേതൃത്വം നൽകി.





Leave a Reply