ഹെൽത്തി കേരള ക്യാമ്പയിൻ കൽപ്പറ്റ നിയോജക മണ്ഡലം തല പരിപാടി സംഘടിപ്പിച്ചു
കൽപ്പറ്റ :ഭാരതീയ ചികിത്സാ വകുപ്പിൻ്റെയും നാഷണൽ ആയുഷ് മിഷൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ കഴിഞ്ഞ ദിവസം കൽപ്പറ്റ പി ഡബ്ല്യൂ ഡി റസ്റ്റ് ഹൗസിൽ വച്ച്,ഹെൽത്തി കേരള കാമ്പയിൻ, കൽപ്പറ്റ നിയോജക മണ്ഡലത്തിലെ പരിപാടികൾ സംഘടിപ്പിച്ചു.ചീഫ് മെഡിക്കൽ ഓഫീസർ ഡോ പ്രഷീല കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ , ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സൽമ മോയിൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണൻ പരിപാടിയുടെ ഉൽഘാടനം നിർവഹിച്ചു.കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഹനീഫ കെ കെ മുഖ്യാഥിതി ആയിരുന്നു.ഭാരതീയ ചികിത്സ വകുപ്പ് വയനാട് ഡി.എം. ഒ. ഡോ.ശ്രീജ.ഒ കെ മുഖ്യ പ്രഭാഷണം നടത്തി. നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ ഹരിത ജയരാജ് പദ്ധതി വിശദീകരണം നടത്തി.
ശ്രീ അബ്ദുൽ നാസർ പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ). ശ്രീമതി രജിത സി സി ( പ്രസിഡണ്ട് കോട്ടത്തറ ഗ്രാമ പഞ്ചായത്ത്, ഡോ.രേഖ സി എൻ( നോഡൽ ഓഫീസർ ഹെൽത്തി കേരള കാമ്പയിൻ ഐ. എസ്. എം) എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു. ഡോ.ആരിഫ വി പി ( സീനിയർ മെഡിക്കൽ ഓഫീസർ ജി . എ. ഡി പിണങ്ങോട്) നന്ദി രേഖപ്പെടുത്തി. നിയോജക മണ്ഡലത്തിലെ എല്ലാ ഡിസ്പൻസറികളിലെയും മെഡിക്കൽ ഓഫീസേഴ്സ് പരിപാടിയിൽ സജീവ സാന്നിധ്യം ആയി.
ജില്ലാആയുർവേദ ആശുപത്രിയിലെയും ,നിയോജക മണ്ഡലത്തിലെ മറ്റ് ഡിസ്പൻസറികളിലെയും ജീവനക്കാരുടെയും സജീവ സഹകരണത്തോടെ “ഹെൽത്തി ഫുഡ് എക്സ്പോ ” സംഘടിപ്പിച്ചു.40 തിൽ അധികം വിഭവങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ള പ്രദർശനംപൊതുജനങ്ങൾക്ക് ഒരേ സമയം കൗതുകവും, അറിവ് ഏകുന്നതും ആയി.കുടുംബശ്രീ പ്രവർത്തകർക്കായി ആയുർ വൈബ് പാചക മത്സരം സംഘടി പ്പിച്ചു.”ആരോഗ്യകരമായ ഭക്ഷണം,മതിയായ വ്യായാമം,കൃത്യമായ ഉറക്കം,ആരോഗ്യ പരിപാലനം” എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് ഡോ.സുൽഫത്ത് കെ പി.( മെഡിക്കൽ ഓഫീസർ ജില്ലാ ആയുർവേദ ആശുപത്രി) ക്ലാസ് എടുത്തു. യോഗ മെഡിക്കൽ ഓഫീസർ ഡോ ഷിംന മോൾ യോഗ പരിശീലനം നൽകി.പരിപാടിയിൽ 125 ഓളം പേര് പങ്കെടുത്തു.





Leave a Reply