ഗർഭാശയഗള ക്യാൻസറിന് വാക്‌സിനേഷൻ : പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് എഫ് എച്ച് സി കാപ്പുകുന്ന് ഉദ്ഘാടനം നടത്തി
പടിഞ്ഞാറത്തറ: ഗർഭാശയഗള ക്യാൻസറിന് എതിരെ എച് പി വി വാക്‌സിനേഷന് പടിഞ്ഞാറത്തറ പഞ്ചായത്തിൽ എഫ് എച്ച് സി കാപ്പുകുന്നിൽ തുടക്കമായി. 14വയസ്സ് പ്രായമുള്ള പെൺകുട്ടികൾക്കാണ് വാക്‌സിൻ നൽകുന്നത്.
പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത്ആരോഗ്യവിദ്യാഭ്യാസ സ്റ്റാറ്റിഗ്കമ്മിറ്റി ചെയർമാൻ ഹാരിസ് കണ്ടിയാൻ ഉദ്ഘാടനം ചെയ്തു.
മെഡിക്കൽ ഓഫീസർ ഡോക്ടർ ഷൌഖീൻ ആധ്യക്ഷത വഹിച്ചുകൊണ്ട് ഗർഭാശയഗള ക്യാൻസർ, എന്ന വിഷയത്തിൽ ബോധവത്കരണം നടത്തി .അതോടൊപ്പം തന്നെ മുലയുട്ടലും അതിന്റെ പ്രാധ്യാനവും എന്ന വിഷയത്തെക്കുറിച്ചു പ്രശസ്ത പീഡിയാട്രിഷ്യൻ ഡോക്ടർ കോകിൽ ദാസ് ക്ലാസ്സ് എടുക്കുകയും വാക്‌സിനേഷൻ സ്വീകരിച്ച കുട്ടികൾക്കു ഉള്ള സർട്ടിഫിക്കറ്റ് വിതരണം നടത്തുകയും ചെയ്തു.എൽ എച് എസ് ശോഭന വാക്‌സിനേഷൻ എടുക്കേണ്ടതിന്റെ ആവശ്യകത വിവരിച്ചു.ആരോഗ്യപ്രവർത്തകർ,ആശാവർക്കർമാർ, അമ്മമാർ, കൗമാരക്കുട്ടികൾ തുടങ്ങിയവർ പങ്കെടുത്തു.





Leave a Reply