മേരി മാതാ കോളേജിൽ എ.ഐ കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം ചെയ്തു
മാനന്തവാടി: വിദ്യാർത്ഥികളുടെ കമ്പ്യൂട്ടർ നൈപുണ്യവും തൊഴിൽക്ഷമതയും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മാനന്തവാടി മേരി മാതാ ആർട്സ് ആൻഡ് സയൻസ് കോളേജിൽ മാർ ജേക്കബ് തൂങ്കുഴി മെമ്മോറിയൽ എ.ഐ കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം ചെയ്തു. മാനന്തവാടി രൂപത വികാരി ജനറാൾ മോൺ. ഫാ. പോൾ മുണ്ടോളിക്കൽ ലാബിന്റെ ഉദ്ഘാടനം നിർവഹിച്ചു. അസോസിയേറ്റ് മാനേജർ ഫാ. സിബിച്ചൻ ചേലക്കാപ്പിള്ളിൽ, കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. തോമസ് മോണോത്ത് എന്നിവരുടെ സാന്നിധ്യത്തിൽ ബിഷപ്പ് മാർ ജോസ് പൊരുന്നേടം വെഞ്ചരിപ്പ് കർമ്മം നടത്തി. റൂസ (RUSA) ഫണ്ടും കോളേജ് മാനേജ്മെന്റ് ഫണ്ടും വിനിയോഗിച്ചാണ് ആധുനിക സൗകര്യങ്ങളോടു കൂടിയ ഈ ലാബ് സജ്ജീകരിച്ചിരിക്കുന്നത്.





Leave a Reply