മേപ്പാടി മാരിയമ്മൻ ക്ഷേത്ര ഓഫീസ് കമ്പ്യൂട്ടർവൽക്കരിച്ചു
മേപ്പാടി: മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള മേപ്പാടി ശ്രീ മാരിയമ്മൻ ക്ഷേത്ര ഓഫീസിന്റെ കമ്പ്യൂട്ടർവൽക്കരണം മന്ത്രി ഒ.ആർ. കേളു നിർവഹിച്ചു.
ക്ഷേത്ര ഭരണരംഗത്ത് കൂടുതൽ സുതാര്യതയും വേഗതയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഓഫീസ് സംവിധാനം പൂർണ്ണമായും കമ്പ്യൂട്ടർവൽക്കരിച്ചത്.
ക്ഷേത്ര ട്രസ്റ്റി ബോർഡ് ചെയർപേഴ്സൺ അഡ്വ.ബബിത ജി അധ്യക്ഷത വഹിച്ചു.
മലബാർ ദേവസ്വം ബോർഡ് കമ്മിഷണർ ടി.സി. ബിജു മുഖ്യാതിഥിയായിരുന്നു. മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ, മേപ്പാടി 6-ാം വാർഡ് മെമ്പർ കെ. ബാബു, മേപ്പാടി 10-ാം വാർഡ് മെമ്പർ കെ കെ സഹദ്, സുബ്രഹ്മണ്യൻ ടി, സുരേഷ് ബാബു ഡി, സുരേഷ് ബാബു ബി, സി സഹദേവൻ, ഗിരീഷ് പി, കെ പ്രസാദ്, പി മോഹൻദാസ്, പി സി രാധാകൃഷ്ണൻ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.





Leave a Reply