മുത്തങ്ങയിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം
മുത്തങ്ങ: വയനാട് മുത്തങ്ങ കല്ലൂരിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന കോഴിക്കോട് സ്വദേശികളായ കാലടി കാടംഞ്ചേരി പാറപ്പുറം മേലേപ്പുറത്ത് വളപ്പിൽ വീട്ടിൽ മുഹമ്മദ് ഫായിസ് (25), രാമനാട്ടുകര ഫാറുഖ് കോളേജ് തൊട്ടാടിപ്പാടം വീട്ടിൽ അമ്നത്ത് (25) എന്നിവരാണ് മരണപ്പെട്ടത്. അപകടത്തെത്തുടർന്ന് മൃതദേഹങ്ങൾ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.





Leave a Reply