കലാകാരന്മാരെ ആദരിച്ച് സിംഗേഴ്സ് ഗ്രൂപ്പ് വയനാട്
പെരുന്തട്ട: മൂന്നര പതിറ്റാണ്ടുകാലമായി കലാമേഖലയിലെ സജീവ സാന്നിധ്യമായ കീബോർഡിസ്റ്റ് ജോസി മാനന്തവാടി, തബലിസ്റ്റ് ഷാജി, ശബ്ദക്രമീകരണ രംഗത്തെ ഹംസ ഇടഗുനി എന്നിവരെ സിംഗേഴ്സ് ഗ്രൂപ്പ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. പെരുന്തട്ട മഹാവിഷ്ണു ക്ഷേത്രവേദിയിൽ നടന്ന ചടങ്ങിൽ ചെയർമാൻ സലാം കൽപ്പറ്റ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ പി.പി. സെൽവരാജ്, ക്ഷേത്ര സമിതി പ്രസിഡന്റ് രവി പെരുന്തട്ട, സെക്രട്ടറി മനോജ്, ഉണ്ണി പെരുന്തട്ട എന്നിവരും പ്രമുഖ ഗായകരായ എസ്. കൃഷ്ണകുമാർ, എം. ഷിഹാബ് കണിയാമ്പറ്റ, വി. ഷൈലജ വൈത്തിരി, പി. സജി, ആതിര, ജയൻ കെ. കോണിക്ക, എൻ. സന്തോഷ്, ആർ. അഭിലാഷ്, സാജു എന്നിവരും സംബന്ധിച്ചു.





Leave a Reply