May 15, 2026

പ്രിൻസ് മോട്ടോഴ്സ്  കൽപ്പറ്റയിൽ പ്രവർത്തനം ആരംഭിച്ചു

0
IMG_20260313_123135
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: കേരളത്തിലെ ഒന്നാം നമ്പർ ടിവിഎസ് ഡീലറായ പ്രിൻസ് മോട്ടോഴ്സിന്റെ പുതിയ ഹൈടെക് ഷോറൂമും സർവീസ് സെന്ററും കൽപ്പറ്റയിൽ പ്രവർത്തനം ആരംഭിച്ചു. കൈനാട്ടി ബത്തേരി റോഡിൽ വ്യാപാര ഭവന് മുൻവശമാണ് ഷോറൂം തുറന്നിട്ടുള്ളത്. നാല് നിലകളിലായി 12,000 സ്ക്വയർ ഫീറ്റിൽ സജ്ജീകരിച്ചിരിക്കുന്ന ഷോറൂമിൽ ടിവിഎസിന്റെ എല്ലാ വാഹനങ്ങളുടെയും ഡിസ്പ്ലേയും ടെസ്റ്റ് റൈഡ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

 

ആധുനിക സൗകര്യങ്ങളുള്ള സർവീസ് സെന്ററും മികച്ച സ്പെയർ പാർട്സ് സ്റ്റോക്കും ടിവിഎസ് ഉപഭോക്താക്കൾക്ക് കൂടുതൽ വിശ്വാസ്യത നൽകുമെന്ന് മാനേജ്മെന്റ് അറിയിച്ചു. പുതിയ ഷോറൂമിന്റെ ഉദ്ഘാടനവും റംസാനും പ്രമാണിച്ച് നിരവധി ഓഫറുകളും കമ്പനി ഒരുക്കിയിട്ടുണ്ട്. മാനന്തവാടി പായോട്, ചെറ്റപ്പാലം, പടിഞ്ഞാറത്തറ എന്നിവിടങ്ങളിലാണ് പ്രിൻസ് മോട്ടോഴ്സിന്റെ വയനാട്ടിലെ മറ്റു ഷോറൂമുകൾ പ്രവർത്തിക്കുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *