May 15, 2026

വാഷും ചാരായവുമായി ഒരാൾ പിടിയിൽ

0
20260315_171919
By ന്യൂസ് വയനാട് ബ്യൂറോ

 

മീനങ്ങാടി: വീട്ടിൽ സൂക്ഷിച്ച വാഷും നാടൻ ചാരായവുമായി ഒരാളെ പോലീസ് പിടികൂടി. കൃഷ്ണഗിരി കൊളഗപ്പാറ ചാമക്കാലായിൽ ശിവൻ എന്ന മണി(64)യെയാണ് മീനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ എട്ട് ലിറ്റർ വാഷും 500 മില്ലി ലിറ്റർ നാടൻ ചാരായവും പോലീസ് കണ്ടെടുക്കുകയായിരുന്നു. സബ് ഇൻസ്‌പെക്ടർ ഡി. മിഥുന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ഇയാൾക്കെതിരെ അബ്കാരി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *