വള്ളിയൂർക്കാവ് ഉത്സവം: ഗതാഗത സൗകര്യം വർധിപ്പിക്കണം – എസ്ഡിപിഐ നിവേദനം നൽകി
മാനന്തവാടി: വള്ളിയൂർക്കാവ് ഉത്സവവുമായി ബന്ധപ്പെട്ട് മാനന്തവാടി മേഖലയിലെ ഗതാഗത സൗകര്യം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി. സുലൈമാൻ അധികൃതർക്ക് നിവേദനം നൽകി.
മാനന്തവാടി കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും മുമ്പ് ഓപ്പറേറ്റ് ചെയ്തിരുന്നതും കോവിഡ് കാലത്ത് നിർത്തിവെച്ചതുമായ ലാഭകരമായ വിവിധ സ്റ്റേ സർവീസുകൾ പുനരാരംഭിക്കണമെന്നും ഉത്സവ ദിവസങ്ങളിൽ ആവശ്യമായ സ്ഥലങ്ങളിലേക്ക് സ്പെഷ്യൽ സർവീസുകൾ അനുവദിക്കണമെന്നും സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി കെ. ബി ഗണേഷ് കുമാർ,മാനന്തവാടി എ.ടി.ഒ എന്നിവർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.





Leave a Reply