April 16, 2026

അർഹമായ പ്രാതിനിധ്യം നൽകുന്നവർക്ക് മാത്രം വോട്ട്; നിലപാട് വ്യക്തമാക്കി കത്തോലിക്ക കോൺഗ്രസ്

0
IMG_20260316_142523
By ന്യൂസ് വയനാട് ബ്യൂറോ

 

 

കണ്ണൂർ: കേരളത്തിലെ ക്രൈസ്തവ സമൂഹത്തോട് നീതി പുലർത്തുന്ന രാഷ്ട്രീയ പാർട്ടികൾക്ക് മാത്രമായിരിക്കും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തങ്ങളുടെ പിന്തുണയെന്ന് കത്തോലിക്ക കോൺഗ്രസ് ഓർമിപ്പിച്ചു.

 

കത്തോലിക്ക കോൺഗ്രസിന്റെ 108-ാം ജന്മവാർഷികത്തോടനുബന്ധിച്ച് കണ്ണൂരിൽ നടന്ന സമ്മേളനത്തിലാണ് നിർണ്ണായകമായ ഈ പ്രമേയം അംഗീകരിച്ചത്. ഗ്ലോബൽ ട്രഷറർ അഡ്വ. ടോണി ജോസഫ് പുഞ്ചക്കുന്നേൽ അവതരിപ്പിച്ച പ്രമേയത്തിൽ, തിരഞ്ഞെടുപ്പുകളിൽ അർഹമായ പ്രാതിനിധ്യം ഉറപ്പാക്കുന്നവരെയും കാർഷിക-വിദ്യാഭ്യാസ മേഖലകളിൽ സമുദായത്തിന് നീതി ലഭ്യമാക്കുന്നവരെയുമാണ് പിന്തുണയ്ക്കേണ്ടതെന്ന് വ്യക്തമാക്കുന്നു.

 

കേരളത്തിന്റെ സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ വളർച്ചയിൽ നിർണായക പങ്കുവഹിച്ച ക്രൈസ്തവ സമൂഹത്തിന്റെ സംഭാവനകളെ ബോധപൂർവ്വം വിസ്മരിക്കാൻ ചില മേഖലകളിൽ ശ്രമം നടക്കുന്നുണ്ട്. അധികാര കേന്ദ്രങ്ങളിൽ നിന്നും രാഷ്ട്രീയ-സാമൂഹിക ഇടങ്ങളിൽ നിന്നും ക്രൈസ്തവരെ മാറ്റിനിർത്താനുള്ള നീക്കങ്ങളെ ഗൗരവത്തോടെയാണ് കാണുന്നത്.

 

ദുരന്തങ്ങളെയും പ്രതിസന്ധികളെയും വിശ്വാസ കരുത്തിൽ അതിജീവിച്ച പാരമ്പര്യമുള്ള ക്രൈസ്തവർക്ക് രാഷ്ട്രീയ അധികാരത്തിൽ അർഹമായ അവകാശമുണ്ടെന്നും, അത് നേടിയെടുക്കാനുള്ള കരുത്ത് സമുദായത്തിനുണ്ടെന്നും പ്രമേയം ഓർമ്മിപ്പിക്കുന്നു. ക്രൈസ്തവ വോട്ടുകൾ ആരുടെയും ‘ഫിക്സഡ് ഡിപ്പോസിറ്റ്’ ആണെന്ന് കരുതേണ്ടെന്നും, ഈ യാഥാർത്ഥ്യം ഉൾക്കൊള്ളാനുള്ള വിവേകം രാഷ്ട്രീയ നേതൃത്വങ്ങൾ കാണിക്കണമെന്നും കത്തോലിക്ക കോൺഗ്രസ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *