യു.ഡി.എഫിന്റെ മാനന്തവാടി നിയോജക മണ്ഡലം കൺവെൻഷൻ നാളെ
മാനന്തവാടി: നിയസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മാനന്തവാടി നിയോജക മണ്ഡലം യു.ഡി.എഫ്. കൺവെൻഷൻ നാളെ നടക്കും. പരിപാടി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
രാവിലെ പതിനൊന്ന് മണിക്ക് മാനന്തവാടി കണിയാരം സെയ്‌ന്റ് ജോസഫ്‌സ് കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന കൺവെൻഷനിൽ സംസ്ഥാന, ജില്ലാ, മണ്ഡലം യു ഡി.എഫ്. നേതാക്കൾ സംബന്ധിക്കും. കൺവെൻഷൻ വൻ വിജയമാക്കുവാൻ മുഴുവൻ യു.ഡി.എഫ് പ്രവർത്തകരും കൺവെൻഷനിൽ പങ്കെടുക്കണമെന്ന് മണ്ഡലം യു ഡി.എഫ് ചെയർമാൻ അഡ്വ: എൻ.കെ. വർഗ്ഗീസ്, കൺവീനർ പടയൻ മുഹമ്മദ് എന്നിവർ അറിയിച്ചു.





Leave a Reply