May 16, 2026

യുഡിഎഫ് കൽപ്പറ്റ മുനിസിപ്പൽ കൺവെൻഷൻ: ചരിത്ര ഭൂരിപക്ഷം നേടുമെന്ന് പി.പി. ആലി

0
IMG_20260324_124516
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൽപ്പറ്റ മണ്ഡലത്തിൽ യുഡിഎഫ് സമാനതകളില്ലാത്ത ഭൂരിപക്ഷം സ്വന്തമാക്കുമെന്ന് യുഡിഎഫ് നിയോജക മണ്ഡലം കൺവീനർ പി.പി. ആലി പ്രസ്താവിച്ചു. കൽപ്പറ്റയിൽ നടന്ന യുഡിഎഫ് മുനിസിപ്പൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനവിരുദ്ധമായ നിലപാടുകൾ സ്വീകരിക്കുന്ന നിലവിലെ സർക്കാരിനെ അധികാരത്തിൽ നിന്ന് മാറ്റാനുള്ള കേരള ജനതയുടെ വികാരം കൽപ്പറ്റയിലും ആഞ്ഞടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ടി. സിദ്ധിഖ് എംഎൽഎ കഴിഞ്ഞ അഞ്ചു വർഷമായി മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളും ജനങ്ങളുമായുള്ള നിരന്തര ഇടപെടലുകളും തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഡിഎഫ് മുനിസിപ്പൽ ചെയർമാൻ അഡ്വ. മൂസ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ. ടി. സിദ്ധിഖ്, പി.കെ. അബൂബക്കർ, റസാഖ് കൽപ്പറ്റ, സലീം മേമന, ഗിരീഷ് കൽപ്പറ്റ, പയന്തോത്ത് മൂസ, സി. മൊയ്ദീൻ കുട്ടി, സി. ജയപ്രസാദ് തുടങ്ങിയവരും വിവിധ പോഷക സംഘടനാനേതാക്കളും പങ്കെടുത്തു സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *