April 25, 2026

കോൺ​ഗ്രസ് വിട്ട് ബിജെപിയിൽ; പാർട്ടി അം​ഗത്വം സ്വീകരിച്ച് കോൺഗ്രസ് നേതാവ് ഇ.എ. ശങ്കരൻ

0
WhatsApp Image 2026-03-24 at 3.00.44 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വയനാട്ടിലെ കോൺഗ്രസ് നേതാവായിരുന്ന ഇ.എ. ശങ്കരൻ ബിജെപിയിൽ ചേർന്നു. തിരുവനന്തപുരത്ത് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരനിൽ നിന്ന് പാർട്ടി അം​ഗത്വം സ്വീകരിച്ചു. നേരത്തെ സിപിഐഎമ്മിലായിരുന്ന ശങ്കരൻ പിന്നീട് കോൺ​ഗ്രസിലേക്ക് മാറുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കാത്തതിലുള്ള അപ്രിതിയാകാം പുതിയ തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

കു​റു​മ സ​മു​ദാ​യം ഏ​റെ​യു​ള്ള നി​യ​മ​സ​ഭ മ​ണ്ഡ​ലമാണ് ബത്തേരി. എന്നിട്ടും ആ ​സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട ഒ​രാ​ളെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​ൻ യു.​ഡി.​എ​ഫി​ന് ക​ഴി​യാ​ത്ത​ത് വ​ലി​യ എ​തി​ർ​പ്പി​ന് കാ​ര​ണ​മാ​യി​രുന്നു. മാത്രമല്ല സുൽത്താൻ ബത്തേരിയിൽ സിറ്റിംഗ് എം.എൽ.എയായ ഐ.സി. ബാലകൃഷ്ണനെ മാറ്റി തന്നെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേ​ഹം സം​സ്ഥാ​ന നേ​താ​ക്ക​ളെ സമീപിച്ചിരുന്നു. എന്നാൽ പ്രതീക്ഷിച്ച രീതിയിലുള്ള ഫലം ലഭിച്ചിരുന്നില്ല. ഇതാകാം പുതിയ രാഷ്ട്രീയ നീക്കത്തിലേക്ക് നയിച്ചത്.

നേരത്തെ എ.കെ.എസ് നേതാവും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു. കൂടാതെ 2011-ൽ എൽഡിഎഫ് പ്രതിനിധിയായ സുൽത്താൻ ബത്തേരി മണ്ഡലത്തിൽ നിന്നും അദ്ദേഹം ജനവിധി തേടിയിരുന്നു. പിന്നീടാണ് കോൺ​ഗ്രസിലേക്ക് ചുവടുമാറ്റിയത്. കു​റു​മ സ​മു​ദാ​യ​ത്തി​ന്റെ അ​വ​കാ​ശ​വാ​ദ​വും ശങ്കരന്റെ കൂറുമാറ്റവും സുൽത്താൻബത്തേരി മണ്ഡലത്തിൽ യുഡിഎഫിന് തിരിച്ചടിയാകാനിടയുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *