April 25, 2026

മകനെ കാണാതായ വേവലാതിയിൽ കുംടുംബം; വീട്ടിൽ നേരിട്ടെത്തി കുടുംബത്തിൻ്റെ ആശങ്കയകറ്റി ഒ ആർ കേളു

0
WhatsApp Image 2026-03-24 at 2.52.48 PM
By ന്യൂസ് വയനാട് ബ്യൂറോ

കാട്ടിക്കുളം: ഇറാനിൽ കുടുങ്ങിക്കിടക്കുന്ന മകന്റെ വിവരമില്ലാതെ വേവലാതിപൂണ്ടു കഴിയുന്ന ഫാദുഷയുടെ വീട് സന്ദർശിച്ച് എൽഡിഎഫ് സ്ഥാനാർഥിയും മന്ത്രിയുമായ ഒ ആർ കേളു. എടയൂർകുന്ന് തൂവശ്ശേരി ഫാദുഷ ഫർഹാൻ്റെ വീട്ടിലാണ് ഒ ആർ കേളു എത്തിയത്. മകനെ കാണാതായ വിഷയം മുഖ്യമന്ത്രിയുടെ അടിയന്തിര ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പഠനത്തിൻ്റെ ഭാഗമായുള്ള ഇൻ്റൻഷിപ്പിനാണ് ഫാദുഷ ഫർഹാൻ ഇറാനിലേക്ക് പോയത്. യുദ്ധം തുടങ്ങിയതിൽപ്പിന്നെ വീട്ടിലേക്ക് വിളിച്ചിട്ടുണ്ടായിരുന്നില്ല. കഴിഞ്ഞ ഫെബ്രുവരി 27-നാണ് ഫാദുഷ അവസാനമായി വീട്ടിലേക്ക് വിളിച്ചത്. ജോലി ചെയ്യുന്ന കപ്പലിൽ തുർക്കിയിലേക്ക് ചരക്ക് കയറ്റിയിട്ടുണ്ടെന്നും ഉടൻ യാത്ര പുറപ്പെടുമെന്നുമാണ് അന്ന് പറഞ്ഞിരുന്നത്. എന്നാൽ പിറ്റേദിവസം യുദ്ധം തുടങ്ങിയതോടെ പിന്നീട് യാതൊരു വിവരവും ലഭ്യമായിരുന്നില്ല. ഫാദുഷയുടെ പിതാവ് തൂവശ്ശേരി ഷംസുദ്ദീനുമായും മാതാവ് റഹിയാനത്തുമായും ഒ ആർ കേളു സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *