വയനാട് ദുരന്തബാധിതർക്കായി സമാഹരിച്ച തുക യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നു: എം. സ്വരാജ്
കൊച്ചി: വയനാട് ഫണ്ട് പിരിവില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം. സ്വരാജ്. വയനാട് ദുരന്തബാധിതർക്കായി സമാഹരിച്ച തുക യുഡിഎഫ് തFരഞ്ഞെടുപ്പ് പ്രചാരണത്തിനായി വകമാറ്റുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസ് പിരിച്ച പണമെവിടെയെന്നും ഏത് അക്കൗണ്ടില്‍, എത്ര രൂപ നിക്ഷേപിച്ചുവെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടില്‍ കോണ്‍ഗ്രസ് വാങ്ങിയ ഭൂമിയില്‍ നിര്‍മാണം തുടങ്ങിയെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറയുന്നത്. എന്നാല്‍, നിര്‍മാണത്തിന്‍റെ പ്രാഥമിക നടപടികള്‍ തുടങ്ങിയിട്ടില്ലെന്ന് തെളിഞ്ഞു. അബദ്ധത്തില്‍ പോലും സത്യം പറയരുതെന്ന് ശഠിക്കുന്ന നേതാവായി പ്രതിപക്ഷ നേതാവ് മാറിയെന്നും ഇങ്ങനെ പറയേണ്ടി വന്നതില്‍ നിരാശയുണ്ടെന്നും സ്വരാജ് പറഞ്ഞു. സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പോസ്റ്ററുകളിലെ ചിരിക്കുന്ന മുഖങ്ങൾക്ക് പിന്നിൽ, വയനാട് ദുരന്തത്തിൽ കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട അമ്മമാരുടെയും അനാഥരായ കുട്ടികളുടെയും കണ്ണുനീരാണുള്ളത് എന്ന് സ്വരാജ് കൂട്ടിച്ചേർത്തു.
കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാൻ പണവും ഭക്ഷണവും നൽകി ആളുകളെ ആവശ്യമുണ്ടെന്ന പരസ്യം പിന്നീട് പിൻവലിച്ചത് ഒരു പ്രമുഖ മുന്നണിക്ക് പ്രചാരണത്തിന് പോലും ആളെ കിട്ടുന്നില്ല എന്നതിന് തെളിവാണെന്നും സ്വരാജ് പറഞ്ഞു.





Leave a Reply