നിയമസഭ ഇലക്ഷൻ: വയനാടൻ വനമേഖലകളിൽ എക്സൈസ് – ഫോറസ്റ്റ് സംയുക്ത പരിശോധന
കൽപ്പറ്റ: 2026 നിയമസഭ ഇലക്ഷനോടനുബന്ധിച്ച് എക്സൈസ് വകുപ്പിന്റെ ഓപ്പറേഷൻ “സി ഹണ്ടിന്റെ” ഭാഗമായി ജില്ലയിൽ കഞ്ചാവ് തോട്ടങ്ങൾ കണ്ടെത്തുന്നതിനായി ഫോറസ്റ്റ് വകുപ്പുമായി ചേർന്ന് സംയുക്ത പരിശോധന നടത്തി. ചുക്കാലിക്കുനി കുമിഴി, മുക്കുത്തിക്കുന്ന് വനമേഖലകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. എക്സൈസ് ഇന്റലിജൻസ് ജോയിന്റ് കമ്മീഷണർ വി. റോബർട്ടിന്റെ നിർദ്ദേശാനുസരണം നടന്ന പരിശോധനയിൽ വയനാട് എക്സൈസ് ഇന്റലിജൻസ് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് കോമത്ത്, എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ സജിൻ എം. ജെ, ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ചർ കെ. മണി എന്നിവർ നേതൃത്വം നൽകി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സുരേഷ് വെങ്ങാലികുന്നേൽ, സി. വി. ഹരിദാസ്, പ്രിവന്റീവ് ഓഫീസർമാരായ പി. കൃഷ്ണൻകുട്ടി, അനീഷ് എ. എസ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുന്ദരൻ കെ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ വി. പി. വിഷ്ണു, സിവിൽ എക്സൈസ് ഡ്രൈവർമാരായ അനുപ്രകാശ്, പ്രസാദ് എന്നിവരും പരിശോധനാ സംഘത്തിൽ പങ്കെടുത്തു.





Leave a Reply