ആം ആദ്മി പാർട്ടി സാരഥികളെ വിജയിപ്പിക്കുക: അഡ്വ വിനോദ് മാത്യു വിൽസൺ
കൽപ്പറ്റ: കൽപ്പറ്റ മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന ആം ആദ്മി പാർട്ടി സ്ഥാനാർഥി റഫീക്ക് സി എ യുടെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം സംസ്ഥാന പ്രസിഡണ്ട് അഡ്വ വിനോദ് മാത്യു വിൽസൺ മണ്ഡലത്തിൽ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. വയനാടിൻ്റെ അടിസ്ഥാനപരമായ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ ആം ആദ്മി പാർട്ടി സാർഥികളെ വിജയിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വൈത്തിരി, കമ്പളക്കാട് ടൗണുകളിൽ അദ്ദേഹം വോട്ടർമാരെ അഭിസംബോധന ചെയ്തു സംസാരിച്ചു.





Leave a Reply