തൊഴിലുറപ്പ് അട്ടിമറി; കെഎസ്‌കെടിയു നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് മാർച്ച് നടത്തി
കൽപ്പറ്റ: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച് ഗ്രാമീണ തൊഴിലാളികളുടെ ജീവിതം തകർക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി കെഎസ്‌കെടിയു നേതൃത്വത്തിൽ വയനാട് ജില്ലയിലെ വിവിധ ഏരിയാ കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് മാർച്ച് നടത്തി.
ബത്തേരി പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി സുരേഷ് താളൂർ ഉദ്ഘാടനം ചെയ്തു. പി സി വിജയകുമാർ അധ്യക്ഷനായ ചടങ്ങിൽ കെ എ മത്തായി, സി എൻ രവി എന്നിവർ സംസാരിക്കുകയും പി സി രജീഷ് സ്വാഗതവും അഖില എബി നന്ദിയും രേഖപ്പെടുത്തുകയും ചെയ്തു. കൽപ്പറ്റ ടെലിഫോൺ എക്സ്ചേഞ്ചിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി V മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇ എ രാജപ്പൻ സംസാരിച്ചു. ഇ കെ ബിജുജൻ സ്വാഗതവും ബീന രതീഷ് നന്ദിയും പറഞ്ഞു.
പനമരം പോസ്റ്റ് ഓഫീസ് മാർച്ച് വി എൻ ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വി ടി അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. കെ സി ജബ്ബാർ സംസാരിച്ച ചടങ്ങിൽ എ കെ ശങ്കരൻ സ്വാഗതവും ദിലീപ് നന്ദിയും പറഞ്ഞു. കോട്ടത്തറ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെണ്ണിയോട് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് വി ബാവ ഉദ്ഘാടനം ചെയ്തു. പി എം നാസർ, പി ജി സജേഷ്, മുരളീധരൻ, സത്യൻ എന്നിവർ സംസാരിച്ചു. മാനന്തവാടിയിൽ നടന്ന പോസ്റ്റ് ഓഫീസ് മാർച്ച് വി ജി ഗിരിജ ഉദ്ഘാടനം ചെയ്തു. സി ടി പ്രേംജിത്ത് അധ്യക്ഷനായി. പി V ബാലകൃഷ്ണൻ, ടി കെ പുഷ്പൻ എന്നിവർ സംസാരിച്ച ചടങ്ങിൽ എ ഉണ്ണിക്കൃഷ്ണൻ സ്വാഗതവും കെ രവീന്ദ്രൻ നന്ദിയും രേഖപ്പെടുത്തി.
പുൽപ്പള്ളിയിൽ നടന്ന മാർച്ച് പി ജെ പൗലോസ് ഉദ്ഘാടനം ചെയ്തു. കെ ആർ ബാബു അധ്യക്ഷനായി. ബൈജു നമ്പിക്കൊല്ലി സംസാരിച്ചു. എം കെ ഓമനക്കുട്ടൻ സ്വാഗതവും സി എസ് ജനാർദനൻ നന്ദിയും പറഞ്ഞു. വൈത്തിരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പൊഴുതന പോസ്റ്റ് ഓഫീസ് മാർച്ച് എം ഡി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. സി മമ്മി അധ്യക്ഷനായ യോഗത്തിൽ എം സെയ്ദ്, സി എച്ച് മമ്മി എന്നിവർ സംസാരിച്ചു. കെ അനീഷ് കുമാർ സ്വാഗതവും കെ വി ബാബു നന്ദിയും പറഞ്ഞു. മീനങ്ങാടി പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് വി വി രാജൻ ഉദ്ഘാടനം ചെയ്തു. എം ആർ ശശിധരൻ അധ്യക്ഷത വഹിച്ചു. ഗിരിജ മധു, ശ്രീജ സുരേഷ്, കെ ജാഷിദ് എന്നിവർ സംസാരിച്ച ചടങ്ങിൽ അലിയാർ സ്വാഗതവും റെജി തോമസ് നന്ദിയും പറഞ്ഞു.





Leave a Reply