July 1, 2026

മൂന്നാമത് വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ; വെബ്സൈറ്റ് പ്രകാശനം ചെയ്തു

0
WhatsApp Image 2026-07-01 at 9.23.13 PM
By ന്യൂസ് വയനാട് ബ്യൂറോ

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീണ സാഹിത്യോത്സവമായ വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ (WLF) മൂന്നാമത് എഡിഷന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖ്യമന്ത്രി വി.ഡി സതീശൻ പ്രകാശനം ചെയ്തു. കൃഷി വകുപ്പ് മന്ത്രിയും ഡബ്ല്യു.എൽ.എഫ് (WLF) രക്ഷാധികാരിയുമായ ടി. സിദ്ദിഖ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എം.എൽ.എ മാരായ ഉഷ വിജയൻ, ഐ.സി ബാലകൃഷ്ണൻ, ഫെസ്റ്റിവൽ ഡയറക്ടറും മുതിർന്ന പത്രപ്രവർത്തകനുമായ ഡോ. വിനോദ് കെ. ജോസ് എന്നിവർ സംസാരിച്ചു.

2026 ഡിസംബർ 20, 21, 22, 23 തീയതികളിൽ മാനന്തവാടി ദ്വാരകയിലാണ് ഈ വർഷത്തെ സാഹിത്യോത്സവം അരങ്ങേറുന്നത്. ബിനാലെ സങ്കൽപത്തിൽ ഒന്നിടവിട്ട വർഷങ്ങളിൽ വയനാട്ടിൽ സംഘടിപ്പിക്കുന്ന ഈ സാഹിത്യോത്സവത്തിൽ ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി എഴുത്തുകാരും സാംസ്‌കാരികപ്രവർത്തകരും സിനിമാപ്രവർത്തകരും കലാകാരന്മാരും പങ്കെടുക്കുന്നു. സംവാദങ്ങൾ, സംഭാഷണങ്ങൾ, വിപുലമായ അന്താരാഷ്ട്ര അക്കാദമിക കോൺഫറൻസ് എന്നിവയ്‌ക്കൊപ്പം കാലാവസ്ഥാവ്യതിയാനം, കർഷകരുടെയും ആദിവാസികളുടെയും ഉപജീവനാവകാശങ്ങൾ തുടങ്ങിയ വിഷയങ്ങളും ഈ വർഷം ചർച്ച ചെയ്യപ്പെടും.

എഴുത്തുകാരൻ വി. എച്ച്. നിഷാദ്, പത്രപ്രവർത്തക ലീന ഗീതാ രഘുനാഥ് എന്നിവർ ഫെസ്റ്റിവൽ ക്യുറേറ്റർമാരാണ്. തിരുവനന്തപുരം നഗരസഭാ കൗൺസിലർ ശ്രീ കെ. എസ് ശബരീനാഥ്‌, K-DISC എക്സിക്യൂട്ടീവ് ഡയറക്ടർ റിയാസ് പി.എം, എടവക പഞ്ചായത്ത് അംഗം ശ്രീ ഷിൽസൺ മാത്യു, ഫെസ്റ്റിവൽ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അഖിൻ ശ്രീധർ, കോൺടെന്റ് മാനേജർ അജിൻ, വീഡിയോ ഹെഡ്ഡ് നിധിൻ എന്നിവർ പങ്കെടുത്തു.

 

WLF മൂന്നാമത് എഡിഷൻറെ ഉൽഘാടനം ഡിസംബർ 20നു രാവിലെ 11 മണിക്ക് മാനന്തവാടി ദ്വാരകയിൽ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. വി.ഡി സതീശൻ നിർവഹിക്കും.
ഫെസ്റ്റിവലുമായി ബന്ധപ്പെട്ട കൂടു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *