ഫാം ടൂറിസം സാധ്യതകൾ: കൽപ്പറ്റയിൽ കർഷകസംഘം സെമിനാർ സംഘടിപ്പിച്ചു
കൽപ്പറ്റ: ജൂലൈ 11, 12 തീയതികളിൽ പുൽപ്പള്ളിയിൽ നടക്കുന്ന കേരള കർഷകസംഘം വയനാട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ‘ഫാം ടൂറിസം വയനാടിന്റെ സാധ്യതകൾ’ എന്ന വിഷയത്തിൽ കൽപ്പറ്റയിൽ സെമിനാർ സംഘടിപ്പിച്ചു. കർഷകസംഘം ജില്ലാ സെക്രട്ടറി സി.ജി. പ്രത്യുഷ് സെമിനാർ ഉദ്ഘാടനം ചെയ്തു. ഉത്തരവാദിത്വ ടൂറിസം ജില്ലാമിഷൻ കോർഡിനേറ്റർ സിജോമാനുവൽ വിഷയം അവതരിപ്പിച്ചു സംസാരിച്ചു. സംസ്ഥാന ടൂറിസം വകുപ്പുമായി സഹകരിച്ച് ഫാം ടൂറിസം, ഉത്തരവാദിത്വ ടൂറിസം എന്നിവ വഴി ടൂറിസം ജില്ലയായി വയനാടിനെ ഉയർത്തിക്കൊണ്ടുവരാനുള്ള സാധ്യതകൾ സെമിനാർ വിലയിരുത്തി. ചടങ്ങിൽ ജോസഫ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. യു. വേണുഗോപാൽ, കെ. മുഹമ്മദ് കുട്ടി, പി. സുരേഷ്, ജെയിൻ ആന്റണി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കെ. അബ്ദുറഹ്മാൻ സ്വാഗതവും അബ്ദുൽ ഗഫൂർ നന്ദിയും രേഖപ്പെടുത്തി.





Leave a Reply