July 4, 2026

ഡോ. സണ്ണി ജോർജിന്റെ നിര്യാണത്തിൽ പെപ്പർ ടൗൺ റോട്ടറി ക്ലബ് അനുശോചിച്ചു

0
WhatsApp Image 2026-07-04 at 11.34.39 AM
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: ഡോ. സണ്ണി ജോർജിന്റെ നിര്യാണത്തിൽ പെപ്പർ ടൗൺ റോട്ടറി പുൽപ്പള്ളി ക്ലബ്‌ അനുശോചിച്ചു. അഞ്ചു പതിറ്റാണ്ട് കാലം പുൽപ്പള്ളി കുടിയേറ്റ ജനതയുടെ ആരോഗ്യത്തിന്റെ കാവൽക്കാരനായിരുന്ന ഡോക്ടർ ജനഹൃദയങ്ങളിൽ എന്നും നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വമാണ്.

തൃശ്ശൂരിലെ ചാലക്കുടിയിൽ നിന്ന് കാർഷിക മേഖലയായ പുൽപ്പള്ളി- മുള്ളൻകൊല്ലി പ്രദേശങ്ങളിലേക്ക് 1973 -ൽ സണ്ണി ഡോക്ടർ എത്തിച്ചേർന്നു .
ആദ്യകാലം പുൽപ്പള്ളിയിൽ നിർമ്മല ഹോസ്പിറ്റൽ എന്ന പേരിൽ ഒരു ചെറിയ ക്ലിനിക്ക് ആരംഭിച്ചാണ് സണ്ണി ഡോക്ടർ ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. കാലങ്ങൾ പിന്നിട്ടപ്പോൾ രോഗികളെ കിടത്തി ചികിത്സയടക്കമുള്ള നിർമ്മല ഹോസ്പിറ്റലിലായി അത് ജൈത്രയാത്ര തുടരുകയായിരുന്നു.

സണ്ണി ഡോക്ടറുടെ നിർമ്മല ഹോസ്പിറ്റലിലൂടെ ലഭിച്ച ചികിൽസയിലൂടെയും, നൂറുകണക്കിന് പുതുജന്മങ്ങളിലൂടെയുമായി ഒരു തലമുറ തന്നെ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്ന് റോട്ടറി ക്ലബ് അംഗങ്ങൾ അനുസ്മരിച്ചു. ഡോക്ടറുടെ ആഗമനത്തോടെ പ്രസവത്തോടു കൂടിയുള്ള മരണങ്ങൾ ഒരു പരിധി വരെ നിലയ്ക്കുകയുണ്ടായി. 50 വർഷക്കാലം പുൽപ്പള്ളിയിലെ കുടിയേറ്റ ജനതയ്ക്ക് സേവനം നൽകിയ ഡോക്ടറുടെ വേർപാട് ഡോക്ടേഴ്സ് ദിനത്തിൽത്തന്നെ ആയിരുന്നു എന്നതും ആസ്മികമാണെന്ന് റോട്ടറി ക്ലബ് അനുസ്മരിച്ചു.

സണ്ണി ഡോക്ടറുടെ നിര്യാണത്തിൽ പേപ്പർ ടൗൺ റോട്ടറി ക്ലബ് അംഗങ്ങൾ മൗന പ്രാർത്ഥന നടത്തി.

പെപ്പർ ടൗൺ റോട്ടറി ക്ലബ് പ്രസിഡണ്ട് റോട്ട : സതീഷ് വി ആർ, സെക്രട്ടറി റോട്ടേ: അരുൺ ജോസ്, ഇമ്മിഡിയറ്റ് പാസ്ററ് പ്രസിഡണ്ട് റോട്ടേ: പോൾ വി. ടോം, ജോൺസൻ വി.വി, ബിനോയി സണ്ണി ഡോക്ടർക്ക് അനുശോചനം പറഞ്ഞു. ബിജു വി. ജി, ദീപാ ഷാജി, ബിജു ശ്രീധർ,ഷിനോജ്, ജോബിഷ്, ജിനീഷ്, സന്തോഷ്‌, ആൽബിൽ , സാബു, സിബിൻ, ബിജു വി ജി,അനീഷ് പ്രോഗ്രാമിന് നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *