ഓപ്പറേഷൻ തണ്ടർ ലോട്ടറി കടയുടെ മറവിൽ ഹാൻസ് വിൽപ്പന; യുവാവിനെ എക്സൈസ് പിടികൂടി
മേപ്പാടി: ‘ഓപ്പറേഷൻ തണ്ടർ’ റെയ്ഡിന്റെ ഭാഗമായി മേപ്പാടി ടൗണിലെ ചൂരൽമല റോഡിലുള്ള ലോട്ടറി കടയിൽ നിന്ന് എഴുനൂറോളം പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് എക്സൈസ് സംഘം കണ്ടെടുത്തു. ഹാൻസ് വിൽപ്പന നടത്തിവന്ന കടയുടമയായ മേപ്പാടി ചുളിക്ക സ്വദേശി തറയിൽമറ്റം വീട്ടിൽ ജോണി പ്രദീപിനെ (42) കൽപ്പറ്റ എക്‌സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ജി. ജിഷ്ണുവും സംഘവും കസ്റ്റഡിയിലെടുത്തു. പ്രിവൻ്റീവ് ഓഫീസർ ലത്തീഫ്.കെ.എം, സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് മുസ്‌തഫ.ടി, വൈശാഖ്.വി.കെ, പ്രജീഷ്.എം.വി, സനൂപ്.സി.കെ എന്നിവരും റെയ്ഡിൽ പങ്കെടുത്തു. ഹാൻസ് വിൽപ്പന സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചുവരുന്നതായി എക്സൈസ് അധികൃതർ അറിയിച്ചു.





Leave a Reply