ചുരത്തിൽ കണ്ടെയ്നർ ലോറി കേടായി: ഗതാഗതം തടസപ്പെട്ടു
വൈത്തിരി: വയനാട് ചുരം ആറാം വളവിൽ കണ്ടെയ്നർ ലോറി കുടുങ്ങിയതിനെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം പൂർണമായും തടസപ്പെട്ടു. ഇന്ന് രാവിലെ ആറു മണിയോടെയാണ് ചുരം കയറുകയായിരുന്ന കണ്ടെയ്നർ ലോറി കേടായത്. ഞായറാഴ്ച്ച ആയതിനാൽ നൂറുകണക്കിന് വാഹനങ്ങളും ആയിരക്കണക്കിന് യാത്രക്കാരും ചുരത്തിൽ കുടുങ്ങി. ഉച്ചക്ക് ഒരു മണിയോടെ ലോറി മാറ്റിയെങ്കിലും ഗതാഗത കുരുക്ക് മണിക്കൂറുകൾ നീണ്ടു. ചുരം കടക്കാൻ മണിക്കൂറുകളെടുത്തു. പോലീസും ഹൈവെ പോലീസ്, ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചുരത്തിലെ ഗതാഗതം നിയന്ത്രിച്ചു.





Leave a Reply