ഇന്ത്യൻ വോളിബോൾ താരം ജോൺ ജോസഫിനെ സി.പി.ഐ.എം പുൽപ്പള്ളി ഏരിയ കമ്മിറ്റി ആദരിച്ചു
പുൽപ്പള്ളി: ഇന്ത്യൻ വോളിബോൾ താരം ജോൺ ജോസഫിനെ സി.പി.ഐ.എം പുൽപ്പള്ളി ഏരിയ കമ്മിറ്റി ആദരിച്ചു. സി.പി.ഐ.എം പുൽപ്പള്ളി ഏരിയ കമ്മിറ്റിയുടെ ഉപഹാരം അദ്ദേഹത്തിന് ചടങ്ങിൽ വെച്ച് കൈമാറി. പരിപാടിയിൽ സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം എം. എസ്. സുരേഷ് ബാബു, ഏരിയ സെക്രട്ടറി ബൈജു നമ്പിക്കൊല്ലി, ലോക്കൽ സെക്രട്ടറി ശരത് ചന്ദ്രകുമാർ, പി. എ. മുഹമ്മദ്, യു. എൻ. സന്തോഷ് കുമാർ, ടി. കെ. ശിവൻ എന്നിവർ പങ്കെടുത്തു.





Leave a Reply