July 6, 2026

പുൽപ്പള്ളിയിൽ വാഹനാപകടം; യുവാവിന് ദാരുണാന്ത്യം

0
WhatsApp Image 2026-07-06 at 9.36.07 PM
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: പുൽപ്പള്ളി-നടവയൽ റൂട്ടിൽ ചണ്ണക്കൊല്ലിയിൽ വനാതിർത്തിയിലുണ്ടായ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കാരണി മാതം മൂല ഉന്നതിയിലെ ശിവകുമാർ ( 26) ആണ് മരിച്ചത്. ഇന്ന് രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.

പുൽപ്പള്ളിയിൽ നിന്നും നടവയൽ ഭാഗത്തേക്ക് ബെെക്കിൽ പോവുകയായിരുന്ന ശിവകുമാർ. ചണ്ണക്കൊല്ലി ഇറക്കത്തിൽ വഴി ബെെക്ക് സൈഡിൽ നിർത്തിയിരുന്ന ഗുഡ്സ് ഓട്ടോയിൽ ഇടിച്ച് എതിർ ദിശയിൽ നിന്ന് വരികയായിരുന്ന കോഴിവണ്ടിയുടെ അടിയിൽപ്പെടുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ശിവകുമാറിനെ ഉടൻ തന്നെ പുൽപ്പള്ളി ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലവിൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

പുൽപ്പള്ളി ഹോണ്ട ഷോറൂമിലെ മെക്കാനിക്കാണ് ശിവകുമാർ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *