സലാല കെഎംസിസി നിർധനരായ രോഗികൾക്ക് സാമ്പത്തിക സഹായം വിതരണം ചെയ്തു
കൽപ്പറ്റ: വയനാട് ജില്ലയിലെ നിർധനരായ കിഡ്നി, ക്യാൻസർ പോലുള്ള രോഗികൾക്കുള്ള സലാല കെഎംസിസി കേന്ദ്ര കമ്മിറ്റിയുടെ സാമ്പത്തിക സഹായം വിതരണം ചെയ്തു. കൽപ്പറ്റ ലീഗ് ഹൗസിൽ ചേർന്ന യോഗത്തിൽ സലാല കെഎംസിസി സ്ഥാപക പ്രസിഡന്റും വയനാട് ജില്ല മുസ്ലിം ലീഗ് ഉപാധ്യക്ഷനുമായ റസാഖ് കൽപ്പറ്റ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് വയനാട് ജില്ല ട്രഷറർ പി. കെ. അബൂബക്കർ യോഗം ഉദ്ഘാടനം ചെയ്തു. നിർദ്ധനരും ആശ്രയറ്റവരുമായ രോഗികൾ ഉൾപ്പെടെയുള്ളവർക്ക് കെഎംസിസികൾ ചെയ്യുന്ന ഇത്തരം സേവനങ്ങൾ സ്തുത്യർഹമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ മുസ്ലിം യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് എം. പി. നവാസ്, എസ്.ടി.യു വയനാട് ജില്ല ജനറൽ സെക്രട്ടറി പി. ഇസ്മായിൽ, എസ്.ടി.യു സെക്രട്ടറി അബു ഗൂഡലായി, മുസ്തഫ ചുങ്കത്ത് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ദുബായ് കെഎംസിസി വയനാട് ജില്ല എക്സിക്യൂട്ടീവ് മെമ്പർ മുനീർ കുറ്റിയിൽ, ഹമീദ് കുന്നളം തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. സലാല കെഎംസിസി വയനാട് ജില്ല പ്രസിഡന്റ് നിസാർ ചക്കര സ്വാഗതവും മുനീർ ചെന്നലോട് നന്ദിയും പറഞ്ഞു.





Leave a Reply