July 13, 2026

എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവിന് സമാപനം: മാനന്തവാടി ജേതാക്കളായി

0
IMG_20260713_094008
By ന്യൂസ് വയനാട് ബ്യൂറോ

ചുണ്ടേല്‍ : കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ചുണ്ടേലില്‍ വെച്ച് നടന്ന 33ാമത് എസ് എസ് എഫ് വയനാട് ജില്ലാ സാഹിത്യോത്സവിന് സമാപനം കുറിച്ചു. 874 പോയിന്റുകള്‍ നേടിയ മാനന്തവാടി ഡിവിഷനാണ് ജേതാക്കളായത്. 763 പോയിന്റുമായി കല്‍പ്പറ്റ ഡിവിഷന്‍ രണ്ടാം സ്ഥാനവും 758 പോയിന്റ് നേടിയ വെള്ളമുണ്ട ഡിവിഷന്‍ മൂന്നാം സ്ഥാനവും നേടി.

കല്‍പ്പറ്റ ഡിവിഷനിലെ മുഹമ്മദ് സിനാന്‍ ടി പി വോകല്‍ ഓഫ് ദ ഫെസ്റ്റായും മാനന്തവാടി ഡിവിഷനിലെ ഹാഫിസ് മുബശിര്‍ പെന്‍ ഓഫ് ദ ഫെസ്റ്റ് ആയും തിരഞ്ഞെടുക്കപ്പെട്ടു.

ഇന്നലെ (ഞായര്‍) വൈകിട്ട് നടന്ന സമാപന സംഗമത്തില്‍ മന്ത്രി അഡ്വ. ടി സിദ്ദീഖ് വിശിഷ്ട അതിഥിയായി.പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഹംസക്കുട്ടി സഖാഫി അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി എസ് ശറഫുദ്ദീന്‍ അഞ്ചാംപീടിക ഉദ്ഘാടനം നിര്‍വഹിച്ചു. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഹാരിസ് റഹ്‌മാന്‍ അനുമോദന ഭാഷണം നടത്തി. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കെ ഒ അഹ്‌മദ് കുട്ടി ബാഖവി, ലത്വീഫ് കാക്കവയല്‍ സംസാരിച്ചു.

 

മുഹമ്മദ് ബാഖവി എരുമക്കൊല്ലി, ഹംസ അഹ്‌സനി ഓടപ്പള്ളം, മുഹമ്മദലി സഖാഫി പുറ്റാട്, ഹാരിസ് ശാമില്‍ ഇര്‍ഫാനി, അബ്ദുല്ല സഖാഫി കോളിച്ചാല്‍, കെ എസ് മുഹമ്മദ് സഖാഫി, സഅദ് ഖുതുബി, ഉബൈദ് സഖാഫി ചുണ്ട സംബന്ധിച്ചു. ആസ്വിഫ് അഹ്‌സനി ചെറുവേരി സ്വാഗതവും മുര്‍ശിദ് സഖാഫി വെള്ളമുണ്ട നന്ദിയും പറഞ്ഞു.

 

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *