മണ്ണിടിച്ചിൽ ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തകർക്ക് തുണയായി കേരള പൊലീസിന്റെ ‘മായയും മർഫിയും’
കൽപ്പറ്റ: കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ രക്ഷാപ്രവർത്തകർക്ക് വലിയ കൈത്താങ്ങായി കേരള പോലീസിന്റെ മായയും മർഫിയും. ബൽജിയം മലിനോയിസ് ഇനത്തിൽപെട്ട കൊച്ചി സിറ്റിയിലെ കടാവർ ഡോഗുകളായ ഇവർ, ദുരന്തമുണ്ടായ സമയം മുതൽ പ്രദേശത്ത് സജീവമായി രംഗത്തുണ്ട്. മണ്ണിനടിയിൽ ആഴത്തിൽ കുടുങ്ങിപ്പോയ മൃതദേഹങ്ങളും മനുഷ്യശരീര അവശിഷ്ടങ്ങളും മണത്തു കണ്ടുപിടിക്കാൻ ഇവരുടെ സേവനം രക്ഷാപ്രവർത്തകർക്ക് ഏറെ സഹായകമായി. മുൻപ് വലിയ നാശനഷ്ടമുണ്ടായ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തങ്ങളിലും വിദഗ്ധ പരിശീലനം ലഭിച്ച ഈ ശ്വാനന്മാരുടെ സേവനം നിർണായകമായിരുന്നു. സിവിൽ പോലീസ് ഓഫിസർമാരായ ജോർജ് മാനുവൽ, പി. വിനീത്, പി. പ്രഭാത്, കെ.എം. മനേഷ് എന്നിവരാണ് മായയുടെയും മർഫിയുടെയും പരിശീലകർ.





Leave a Reply