July 13, 2026

ലഹരിക്കെതിരെ പോരാടാൻ വിദ്യാർത്ഥികൾ; സർവജന സ്കൂളിൽ ‘നാർക്കോ ഹണ്ട്’ ക്ലാസ് സംഘടിപ്പിച്ചു

0
IMG_20260713_171416
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: ലഹരിമുക്ത സമൂഹത്തിനായുള്ള കേരള പോലീസിന്റെ പ്രത്യേക കാമ്പയിൻ ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി സുൽത്താൻ ബത്തേരി ഗവൺമെന്റ് സർവജന ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റും പോലീസ് ഡിപ്പാർട്ട്മെന്റും സംയുക്തമായി ‘നാർക്കോ ഹണ്ട്’ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ലഹരിവസ്തുക്കളുടെ ഉപയോഗവും വിപണനവും തടയുന്നതിൽ വിദ്യാർത്ഥികൾക്ക് ബോധവൽക്കരണം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം എ.എസ്.ഐ ബാബു ടി.ജി നിർവഹിച്ചു. വിദ്യാർത്ഥിസമൂഹം ലഹരി വിപത്തിനെതിരെ എപ്പോഴും ജാഗരൂകരായിരിക്കണമെന്നും, ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ എൻ.എസ്.എസ് വളണ്ടിയർമാർക്ക് സാധിക്കുമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.

സ്കൂൾ പ്രിൻസിപ്പൽ പി.എ അബ്ദുൽ നാസർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോ-ഓർഡിനേറ്റർ സുനിൽ കുമാർ വി.കെ സ്വാഗതവും, അധ്യാപകനായ അനിൽകുമാർ എൻ നന്ദിയും പറഞ്ഞു. വിദ്യാർത്ഥി പ്രതിനിധി കുമാരി മീനാക്ഷി നന്ദ ചടങ്ങിന് ആശംസകൾ നേർന്നു സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *