രോഗികൾക്ക് ധനസഹായവുമായി സലാല കെഎംസിസി സെൻട്രൽ കമ്മിറ്റി
കോറോം: സലാല കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊണ്ടർനാട് പഞ്ചായത്തിലെ നിർദ്ധരരായ നിത്യ രോഗികൾക്ക് ധന സഹായം വിതരണം നടത്തി. സലാല കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ 2026 റമദാൻ റിലീഫിന്റെ ഭാഗമായാണ് ധന സഹായം വിതരണം ചെയ്തത്. സലാല വയനാട് ജില്ലാ കമ്മറ്റി പ്രസിഡന്റ് നിസാർ കുപ്പാടിത്തറ പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികൾക്ക് ഫണ്ട് കൈമാറി.
പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സലീം അസ്ഹരി സ്വാഗതവും പ്രസിഡന്റ് പടയൻ അബ്ദുള്ള ഹാജി അധ്യക്ഷതയും വഹിച്ചു. ജില്ല മുസ്ലിം ലീഗ് സെക്രട്ടറി അസീസ് കെ സി ചടങ്ങ് ഉദ്ഘാടനം ചെയ്‌തു.മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ടി മൊയ്തു, ഓർഗനൈസിങ് സെക്രട്ടറിയും ബ്ലോക്ക് മെമ്പറും കൂടിയായ കേളോത്ത് അബ്ദുള്ള, മുസ്ലിം ലീഗ് സീനിയർ നേതാവ് ഏരി മൊയ്തു ഹാജി എന്നിവർ സംസാരിച്ചു.
കെഎംസിസി സലാല സെൻട്രൽ കമ്മറ്റിയുടെ പ്രവർത്തനങ്ങൾ ശ്ലാഖനീയമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.യോഗത്തിൽ മുസ്ലിം ലീഗ് പഞ്ചായത്ത് ഭാരവാഹികളായ പി എ മൊയ്തുട്ടി, അമ്മദ് വളവിൽ, മൊട്ട അബ്ദുള്ള, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത രാമൻ, വികസന കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ആലിക്കുട്ടി ആറങ്ങാടൻ, മെമ്പർമാരായ ഹാരിസ് വാഴയിൽ, ശ്രീജ രാജേഷ്, വനിത ലീഗ് പഞ്ചായത്ത് ഭാരവാഹികളായ മൈമൂന കെ എ, റഷീദ ചേനോത്ത്, റംല ജമാൽ,ശാഖ മുസ്ലിം ലീഗ് ഭാരവാഹികളായ മൊയ്തുട്ടി വൈഷ്യൻ,മായൻ ഹാജി കോറോം, കുഞ്ഞൂട്ടി തേറ്റമല,അഹ്മദ് പാലോളി, അബ്ദുറഹ്മാൻ മക്കിയാട്, അലി തുമ്പോളി,ആവ തൊടുവ, കബീർ വെള്ളച്ചാൽ, ഖാലിദ് നീലിക്കണ്ടി, അബു മുസ്ലിയാർ, റഫീഖ് പുത്തിലോൻ, നൗഫൽ കേളോത്ത്, ഇബ്രാഹിം ഓലാറ, യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി ഫായിസ് കോറോം എന്നിവർ സംബന്ധിച്ചു. പഞ്ചായത്ത് ലീഗ് സെക്രട്ടറി വിസി ഹമീദ് യോഗത്തിന് നന്ദി പറഞ്ഞു.





Leave a Reply