തോട്ടം മേഖലയെ തകർക്കുന്ന നിലപാടിൽ നിന്ന് സംസ്ഥാന സർക്കാർ പിന്മാറണം: നോർത്ത് വയനാട് എസ്‌റ്റേറ്റ് ലേബർ യൂണിയൻ
മാനന്തവാടി: ആയിരക്കണക്കിന് തൊഴിലാളികൾ ജോലിയെടുക്കുന്ന തോട്ടം മേഖലയെ തകർക്കാനുള്ള നീക്കത്തിൽ നിന്ന് സംസ്ഥാന സർക്കാർ പിന്മാറണമെന്ന് നോർത്ത് വയനാട് എസ്‌റ്റേറ്റ് ലേബർ യൂണിയൻ (സിഐടിയു) ജെസി എസ്റ്റേറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു. ഇത്തവണത്തെ ബജറ്റിൽ വയനാടിനേയും തോട്ടംമേഖലയേയും സംരക്ഷിക്കുന്ന ഒരു പദ്ധതികളും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ സർക്കാർ തൊഴിലാളികൾക്കുള്ള കൂലി വർദ്ധനവ് ഉൾപ്പെടെ നടപ്പിലാക്കിയെന്നും കൺവെൻഷൻ.
ജെസിയിൽ നടന്ന സമ്മേള്ളനം നോർത്ത് വയനാട് എസ്‌റ്റേറ്റ് ലേബർ യൂണിയൻ ജനറൽ സെക്രട്ടറി പി വി സഹദേവൻ ഉദ്ഘാടനം ചെയ്തു. ആർ മുകേഷ് അധ്യക്ഷനായി. സീമന്തിനി സുരേഷ്, സന്ധ്യ സതീഷ് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി സന്ധ്യ സതീഷ് (പ്രസിഡന്റ്), എസ് പൊന്നുസ്വാമി (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.





Leave a Reply