അക്ഷരമിത്ര പുരസ്കാരം സ്റ്റെല്ല മാത്യുവിന്; ‘പെണ്മണങ്ങൾ’ മികച്ച കവിത
മാനന്തവാടി: ഫാർമേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ ദേശീയ സമ്മേളനത്തിൻ്റെ ഭാഗമായി നടത്തിയ കവിതാരചനാ മത്സരത്തിൽ നടവയൽ സെന്റ് തോമസ് ഹൈസ്കൂൾ അധ്യാപികയായ സ്റ്റെല്ല മാത്യു ഒന്നാം സ്ഥാനം നേടി. സ്റ്റെല്ല മാത്യു രചിച്ച ‘പെണ്മണങ്ങൾ’ എന്ന കവിതയ്ക്കാണ് ഈ വർഷത്തെ അക്ഷരമിത്ര പുരസ്ക്കാരം ലഭിച്ചത്. ജൂലൈ 24 ന് രാവിലെ 10 മണിക്ക് കോഴിക്കോട് കൈരളി തീയറ്റർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വെച്ച് പുരസ്കാര സമർപ്പണം നിർവ്വഹിക്കും.





Leave a Reply