July 18, 2026

സ്കൂൾ പാചക തൊഴിലാളികൾക്ക് ഭക്ഷ്യസുരക്ഷാ പരിശീലനം നൽകി

0
IMG_20260718_195729
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: കേരള സർക്കാരിന്റെ നൂറ് ദിന കർമ്മ പദ്ധതിയുടെ ഭാഗമായി വയനാട് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ പാചക തൊഴിലാളികൾക്ക് പരിശീലനം നൽകി. മാനന്തവാടി സർക്കിളിൽ മിഡ് ഡേ മീൽ നൽകുന്ന സർക്കാർ സ്കൂളുകളിലെ 120 പാചക തൊഴിലാളികൾക്കാണ് ഫോസ് സ്റ്റാഗ് ട്രെയിനിങ്ങ് നൽകിയത്. മാനന്തവാടി മുനിസിപ്പൽ കൗൺസിലർ ഹംസ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സുനിൽ കുമാർ എം., വയനാട് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ ഡോ. ജോസഫ് കുര്യാക്കോസ് എന്നിവർ സംബന്ധിച്ചു. ഫോസ് സ്റ്റാഗ് ട്രെയിനർ മുഹമ്മദ് ജാഫർ എം. ക്ലാസ്സെടുത്തു. മാനന്തവാടി സർക്കിൾ ഭക്ഷ്യ സുരക്ഷാ ഓഫീസർ ഡോ. അഞ്ചു ജോർജ് നന്ദി പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *