July 19, 2026

പെരുവക ലക്ഷംവീട് നിവാസികളെ നഗരസഭ വഞ്ചിക്കുന്നതായി യുവമോർച്ച

0
IMG_20260719_142156
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി നഗരസഭയിലെ പെരുവക 24-ാം ഡിവിഷനിൽ ലക്ഷംവീട് നിവാസികൾക്ക് ഗതാഗത സൗകര്യമൊരുക്കി നൽകുമെന്ന് പറഞ്ഞ് വർഷങ്ങളായി മാറിമാറി വരുന്ന നഗരസഭ കൗൺസിലർമാർ വഞ്ചിക്കുകയാണെന്ന് യുവമോർച്ച ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീജിത്ത് കണിയാരം ആരോപിച്ചു. നിലവിലുള്ള നടപ്പാതയിലൂടെ കാൽനടയാത്രയ്ക്കോ, അത്യാവശ്യ ഘട്ടങ്ങളിൽ രോഗികളെ കൊണ്ടുപോകാനോ പോലും കഴിയാത്ത ദുരവസ്ഥയാണ് ഉള്ളത്. വെറും വാഗ്‌ദാനങ്ങളിലൊതുങ്ങാതെ അധികാരികൾ എത്രയും പെട്ടെന്ന് വേണ്ട നടപടികൾ സ്വീകരിച്ച് പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കണമെന്ന് യുവമോർച്ച ആവശ്യപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *