July 19, 2026

കുവൈറ്റ് വയനാട് അസോസിയേഷൻ അർദ്ധവാർഷിക പൊതുയോഗം സംഘടിപ്പിച്ചു

0
IMG_20260719_151108
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കുവൈറ്റിലെ വയനാട് സ്വദേശികളുടെ ജില്ലാ സംഘടനയായ കുവൈറ്റ് വയനാട് അസോസിയേഷന്റെ (കെ ഡബ്ലിയു എ) 2026-ലെ അർദ്ധവാർഷിക പൊതുയോഗം ഫർവാനിയ ഷെഫ് നൗഷാദ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ശജിഷ മധു, ഷീജ സജി എന്നിവരുടെ ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ സംഘടനയുടെ കഴിഞ്ഞ ആറുമാസത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും വരുംകാല പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകുകയും ചെയ്തു. വൈസ് പ്രസിഡന്റ് അലക്സ് മാനന്തവാടി ജനറൽ കോർഡിനേറ്ററായി നേതൃത്വം നൽകിയ പൊതുയോഗത്തിൽ ജോയിന്റ് സെക്രട്ടറി മഞ്ജുഷ സിബി സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് അജേഷ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിക്കുകയും മുഖ്യസന്ദേശം നൽകുകയും ചെയ്തു.

 

ജനറൽ സെക്രട്ടറി എബി ജോയ് പുൽപ്പള്ളി കഴിഞ്ഞ ആറുമാസത്തെ സമഗ്ര പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഷിബു സി. മാത്യു വരവ്-ചെലവ് കണക്കുകളും അവതരിപ്പിച്ചു. വനിതാവേദി കൺവീനർ ജെസ്‌ന മൻസൂർ വനിതാവേദിയുടെ പ്രവർത്തന റിപ്പോർട്ട് സമർപ്പിച്ചു. ഈ വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ അസോസിയേഷൻ അംഗങ്ങളുടെ മക്കളെ ചടങ്ങിൽ ആദരിക്കുകയും, അവർക്കുള്ള മൊമെന്റോകൾ സംഘടനയുടെ രക്ഷാധികാരികളായ ബാബുജി ബത്തേരി, അയൂബ് കേച്ചേരി എന്നിവർ വിതരണം ചെയ്ത് ആശംസകൾ നേരുകയും ചെയ്തു. കഴിഞ്ഞ മാസങ്ങളിൽ സംഘടന സംഘടിപ്പിച്ച വിവിധ ഓൺലൈൻ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ വെച്ച് നടന്നു.

 

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ലിബിൻ വി.എസ്. സ്റ്റേജ് നിയന്ത്രണവും മീഡിയ കൺവീനർ മൻസൂർ അഹമ്മദ് ഫോട്ടോഗ്രാഫി വിഭാഗത്തിന്റെ നേതൃത്വവും നിർവഹിച്ചു. പൊതുയോഗത്തിന്റെ വിജയകരമായ നടത്തിപ്പിനായി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഡിനോജ് എബ്രഹാം, ജസ്റ്റിൻ ജോസ്, രാജേഷ് എം.ആർ, വിനീഷ് ജോർജ്, സ്മിജോഷ് ചുമ്മാർ, ഷിജി ജോസഫ്, ടോംസി അസൈനാർ, വനിതാവേദി കമ്മിറ്റി അംഗങ്ങളായ ശാരി രാജേഷ്, ലിഷ പീറ്റർ എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി. വയനാട്ടിൽ അർഹരായ കുടുംബങ്ങൾക്ക് ഭവനങ്ങൾ നിർമ്മിച്ചു നൽകുന്ന ‘സ്വപ്നഗേഹം’ പദ്ധതി, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കുള്ള സ്കൂൾ കിറ്റ് വിതരണം ഉൾപ്പെടെ നിരവധി കാരുണ്യ-സാമൂഹിക സേവന പ്രവർത്തനങ്ങൾ സംഘടന തുടർച്ചയായി നടപ്പാക്കി വരുന്നതായി ഭാരവാഹികൾ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *