സി.പി.ഐ(എം.എൽ) റെഡ് സ്റ്റാർ വയനാട് ജില്ലാ സമ്മേളനം സമാപിച്ചു
കൽപ്പറ്റ: സി.പി.ഐ(എം.എൽ) റെഡ് സ്റ്റാർ വയനാട് ജില്ലാ സമ്മേളനം വിജയകരമായി സമാപിച്ചു. കേന്ദ്ര കമ്മിറ്റി അംഗം പി.എൻ. പ്രൊവിൻ്റ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തിൽ 13-ാം പാർട്ടി കോൺഗ്രസിൻ്റെ രാഷ്ട്രീയ പ്രാധാന്യം അദ്ദേഹം വിശദീകരിച്ചു. തുടർന്ന് എം. കെ. ദാസൻ മേൽ കമ്മിറ്റി റിപ്പോർട്ട് അവതരിപ്പിച്ചു.
ആനക്കാംപൊയിൽ-കള്ളാടി തുരങ്കപ്പാത പദ്ധതി ഉപേക്ഷിക്കുക, വയനാട് മെഡിക്കൽ കോളജ് മടക്കി മലയിലെ സർക്കാർ ഭൂമിയിൽ സ്ഥാപിക്കുക, വിദേശ തോട്ടങ്ങളും നിയമവിരുദ്ധമായ തോട്ടങ്ങളും സർക്കാർ ഏറ്റെടുത്ത് ഭൂരഹിതരായ തോട്ടം തൊഴിലാളികൾക്കും ആദിവാസി-ദലിത് വിഭാഗങ്ങൾക്കും വിതരണം ചെയ്യുക, തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, മനുവാദ-കോർപ്പറേറ്റ്-ഫാസിസ്റ്റ് നയങ്ങൾ നടപ്പിലാക്കുന്ന ദേശീയ വിദ്യാഭ്യാസ പദ്ധതി പിൻവലിക്കുക തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. സമ്മേളനത്തിൽ കെ.വി. പ്രകാശിനെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. 11 അംഗ ജില്ലാ കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.





Leave a Reply